ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാദാപുരത്ത് പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധന


നാദാപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാദാപുരം സബ് ഡിവിഷന് കീഴിലെ നാദാപുരം, വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തി.

കേന്ദ്ര സേന, ലോക്കല്‍ പോലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് പരിശോധന നടത്തിയത്. നാദാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിവെ ചേലക്കാട് ക്വാറി, നരിക്കാട്ടേരി, കിണബ്രക്കുന്ന്, ചെറ്റക്കണ്ടിപാലം. ഉമ്മത്തൂര്‍, കായലോട്ട് താഴെ, പെരിങ്ങത്തൂര്‍, ആളൊഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്.

നാദാപുരം സി ഐ ദിനേശ്‌, വളയം സിഐ കെഎസ് അജേഷ്, ബോംബ് സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, എന്‍പി നിധീഷ്, പ്രബീഷ് ചന്ദ്രന്‍സ ഇ നിധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.