അര്‍ദ്ധരാത്രി വരെ നീണ്ട പോളിംഗ്; വടകരയില്‍ 79.08%, നാദാപുരത്ത്‌ 77.30%, കുറ്റ്യാടിയില്‍ പോളിംഗ് അവസാനിച്ചത് 11.47ന്‌


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കേരളത്തില്‍ 70.35 ശതമാനം പേരാണ് ഇന്നലെ വോട്ട് ചെയ്തത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെയുണ്ടായിരുന്ന പോളിങ്ങിലെ വേഗത ഉച്ചയോടെ മന്ദഗതിയിലായി. പിന്നാലെ രാത്രി ഏറെ വൈകിയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് അവസാനിച്ചത്.

വൈകിട്ട് ആറ് മണിയോടെ 40 ശതമാനം പോളിംഗ് സ്‌റ്റേഷനുകളില്‍ മാത്രമായിരുന്നു വോട്ടെടുപ്പ് പൂര്‍ത്തിയായത്. വടകര മണ്ഡലത്തില്‍ ഇന്നലെ ഏറെ വൈകിയാണ് മിക്ക ബൂത്തുകളിലും പോളിംഗ് അവസാനിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍പി സ്‌ക്കൂളിലെ 141-ാം ബൂത്തിലാണ് അവസാനം വോട്ടെടുപ്പ് തീര്‍ന്നത്. 11.43നാണ് ഇവിടെ അവസാനത്തെ ആള്‍ വോട്ട് ചെയ്ത് മടങ്ങിയത്.

വടകരയില്‍ 79.08% പേര്‍ ഇന്നലെ വോട്ട് ചെയ്തു. കുറ്റ്യാടി 77.64%വും, നാദാപുരം 77.30%വും, കൊയിലാണ്ടി 76.72%വുമാണ് വോട്ട് രേഖപ്പെടുത്തിയത്. പേരാമ്പ്ര 79.40%ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ തലശ്ശേരി 76.01%പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂത്തുപ്പറമ്പില്‍ 76.31% ശതമാനം പേരും വോട്ട് ചെയ്തു.

അവസാന നിമിഷത്തിലെ പോളിംങ് ശതമാനം ഇങ്ങനെ

വടകര: 79.08%
കുറ്റ്യാടി: 77.64%
നാദാപുരം: 77.30%
കൊയിലാണ്ടി: 76.72%
പേരാമ്പ്ര: 79.40%
തലശ്ശേരി: 76.01%
കൂത്തുപറമ്പ്: 76.31%
തിരുവമ്പാടി: 73.38%

ബാലുശ്ശേരി: 76.58%
എലത്തൂര്‍: 77.36%
കോഴിക്കോട് നോര്‍ത്ത്: 70.95%
കോഴിക്കോട് സൗത്ത്: 71.87%
ബേപ്പൂര്‍: 74.89%
കുന്നമംഗലം: 78.15%
കൊടുവള്ളി: 76.31%

വടകര: 79.08%
– കുറ്റ്യാടി: 77.64%
– നാദാപുരം: 77.30%
– കൊയിലാണ്ടി: 76.72%
– പേരാമ്പ്ര: 79.40%
– തലശ്ശേരി: 76.01%
– കൂത്തുപറമ്പ്: 76.31%
* തിരുവമ്പാടി: 73.38%

വടകരയില്‍ പോളിംഗ് രാത്രി വൈകിയും നടന്നത് അട്ടിമറിയുടെ ഭാഗമാണോയെന്ന് സംശയമുണ്ടെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എല്‍ഡിഎഫിന് മേല്‍ക്കെയുള്ള ബൂത്തുകളില്‍ സാധാരണ നിലയില്‍ വോട്ടെടുപ്പ് നടന്നെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

അതേ സയം നാദാപുരം വാണിമേലില്‍ ഇന്നലെ പ്രിസൈഡിംഗ് ഓഫീസറെ എല്‍ഡിഎഫ് ഉപരോധിച്ചു. വോട്ടിംഗ് സമയം കഴിഞ്ഞും എത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ക്രസ്റ്റ് ഹൈസ്‌ക്കൂളിലെ 84-)ാംബൂത്തില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് പരാതി. നേരത്തെ ബൂത്തിലുണ്ടായവര്‍ ടോക്കണ്‍ അധികമായി വാങ്ങി പിന്നീടെത്തിയവര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ എല്‍ഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.