Tag: BOMB BLAST

Total 9 Posts

കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബ് സ്‌ഫോടനം; സ്ഫോടനം പൊലീസ് ജീപ്പിന് തൊട്ടുമുന്നില്‍

കണ്ണൂര്‍: ചക്കരക്കല്ല് ബാവോട് റോഡരികില്‍ ബോംബ് സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിന് തൊട്ടുമുമ്പിലാണ് സ്ഫോടനം നടന്നത്. ബാവോട് ഒരു കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് പട്രോളിംങ് ശക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

പാനൂര്‍ ബോംബ് സ്ഫോടന കേസ്; വടകര മടപ്പള്ളി സ്വദേശി അടക്കം മൂന്നുപേർ കൂടി അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ ജിജോഷ്, സജിലേഷ് എന്നിവരാണ് പിടിയിലായത്. സജിലേഷ് ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിനാലാമത്തെ പ്രതിയാണ്. വെടിമരുന്ന് വാങ്ങി സജിലേഷും ജിജോഷും മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. വടകരയില്‍ നിന്നും ബാബു വെടിമരുന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാദാപുരത്ത് പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധന

നാദാപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാദാപുരം സബ് ഡിവിഷന് കീഴിലെ നാദാപുരം, വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തി. കേന്ദ്ര സേന, ലോക്കല്‍ പോലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് പരിശോധന നടത്തിയത്. നാദാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിവെ ചേലക്കാട് ക്വാറി, നരിക്കാട്ടേരി, കിണബ്രക്കുന്ന്, ചെറ്റക്കണ്ടിപാലം. ഉമ്മത്തൂര്‍,

പാനൂര്‍ ബോംബ് സ്‌ഫോടന കേസ്; പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ ഇന്നലെ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ശേഖരം കണ്ടെത്തിയത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും 7 ബോംബുകളാണ് കണ്ടെത്തിയത്. ബോംബ് സ്വകാഡ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കേസില്‍ നാലു പേരെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചെണ്ടയാട് സ്വദേശി കെ.കെ

പാനൂർ ബോംബ് സ്ഫോടനം: ”മരിച്ച ഷെറിനും പരിക്കേറ്റ ബിനീഷും സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികള്‍, സിപിഎം പ്രവർത്തകരെന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എതിരാളികള്‍ ബോധപൂര്‍വ്വം ചെയ്യുന്നതെന്ന്‌” സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി

പാനൂർ: കുന്നോത്തുപറമ്പ് മുളിയാത്തോട് സ്ഫോടനത്തിൽ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. ”സ്ഫോടനത്തിൽ പരിക്കുപറ്റിയ ബിനീഷ്, ഷെറിൻ എന്നിവർ സിപിഐഎം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പെടെ പ്രതിയാണ്. ഇവരെ പാര്‍ട്ടി അന്ന് തന്നെ തള്ളി പറഞ്ഞതാണെന്നും ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ് എന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എതിരാളികള്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്നാണ്‌

പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പാനൂർ മുളിയാത്തോട് സ്വദേശി ഷെറിന്‍ ആണ് മരിച്ചത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്‌. ഇന്നലെ രാത്രി ഒരു മണിയോടെയാണ് പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്‌. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്ന.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ രണ്ടുപേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ

സ്‌ഫോടനം; പാനൂരില്‍ ടി.പി കേസ് പ്രതി ജ്യോതി ബാബുവിന്റെ വീടിനു സമീപം ബോംബേറ്

പാനൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയുടെ വീടിനുസമീപം ബോംബ് സ്‌ഫോടനം. ടി.പി കേസിലെ 12ാം പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.പി ജ്യോതി ബാബുവിന്റെ വീടിനുസമീപത്താണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 11.35 ഓടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. വീടിനു സമീപത്തെ ഇടവഴിയിലാണ് സ്‌ഫോടനം നടന്നത്. സംഭവമറിഞ്ഞ് കൊളവല്ലൂര്‍ പൊലീസ്

തലശ്ശേരിയിൽ സ്‌ഫോടനം; യുവാവിന്റെ രണ്ട് കെെപ്പത്തികളും അറ്റു

തലശ്ശേരി: എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിഷ്ണു മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായ പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ