Tag: accident

Total 276 Posts

നടുക്കം മാറാതെ നാദാപുരം; കശ്മീരിൽ ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

നാദാപുരം: കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ മൃതദേഹം നാട്ടിലേക്ക് വിമാനമാര്‍ഗം എത്തിക്കും. മരണപ്പെട്ട സഫ്‌വാനുമായി ബന്ധമുള്ള ആളുകള്‍ കശ്മീരിലുണ്ട്. അവരുടെ നേതൃത്വത്തിലാണ് മൃതദേഹം അയക്കാനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത്‌നിന്നും ഉടുപ്പിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. കോഹിനൂര്‍ എന്ന പേരില്‍ സര്‍വ്വീസ്‌ നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മണ്ണൂര്‍ വളവില്‍ വച്ച് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു. മരിച്ചയാളെ

റോഡരികിലൂടെ നടന്ന യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍; പേരാമ്പ്ര മുളിയങ്ങലില്‍ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

പേരാമ്പ്ര: പേരാമ്പ്ര മുളിയങ്ങലില്‍ നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ന് രാവിലെ ഏഴരയോടെ മേലേ മുളിയങ്ങലിലാണ് അപകടം നടന്നത്. മുളിയങ്ങല്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ യാത്രിക്കര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട കാര്‍ അമിതവേഗതയില്‍ വരികയും റോഡരികിലൂടെ നടന്നുപോയയാളെ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

കൊടിയത്തൂര്‍: ചുള്ളിക്കാപ്പറമ്പ്-പന്നിക്കോട് റോഡില്‍ സ്‌ക്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പില്‍ ഫര്‍സാനയാണ്(28)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ പൊയില്‍കുന്നത്ത് വെച്ച് ഫര്‍സാന സഞ്ചരിച്ച സ്‌ക്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഫര്‍സാന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

കുന്ദാപുരത്ത് കാർ മേൽപ്പാലത്തിൽനിന്ന് വീണ് അപകടം; ചൊക്ലി സ്വദേശികളായ ദമ്പതികള്‍ മരിച്ചു

ചൊക്ലി: മംഗലാപുരത്തിനടുത്ത് കുന്ദാപുരത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌ക്കൂളിന് സമീപം അല്‍ മര്‍വ്വയില്‍ തൈപ്പറമ്പത്ത് മുനവര്‍(48), ഭാര്യ തലശ്ശേരി സൈദാര്‍പള്ളിയില്‍ അബ്ദുള്ളാസില്‍ സമീറ(38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മകന്‍ സഹല്‍ ഗുരുതരമായി പരിക്കേറ്റ് മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെരുന്നാള്‍ ആഘോഷിക്കാനായി മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ

പേരാമ്പ്ര ബൈപ്പാസിലെ കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേരാമ്പ്ര: പേരാമ്പ്രയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡില്‍ കുന്നത്ത് കുനിയില്‍ ആദര്‍ശ്(20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരണം. കഴിഞ്ഞ ഞായറാഴ്ച ഇ.എം.എസ് ആശുപത്രിക്ക് സമീപമുളള ചെമ്പ്ര റോഡ് ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. നിര്‍ത്തിയിട്ട പിക്കപ്പ് വാനിലിനിടിച്ച് കാര്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന

സ്‌ക്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; വാണിമേല്‍ സ്വദേശി മരിച്ചു

നാദാപുരം: പാറക്കടവ് റോഡില്‍ ആവടിമുക്കിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വാണിമേല്‍ കിടഞ്ഞോത്ത് ചാലില്‍ ബാബുരാജാണ്(56) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നാദാപുരം സൈലന്റ് വാലി ചിറ്റ്

ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

ബാംഗ്ലൂർ: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ചരക്ക് ലോറി അപകടത്തില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശി മരിച്ചു. ഇരിക്കൂര്‍ മുഹമ്മദ് റാഷിദ് എം.പി(27)യാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദീന്‍(43), ഷംനാസ്(15), ഷംന(10), ഷംസ(10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയില്‍ വച്ച് ലോറി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഉദ്ഘാടനത്തിന് പിന്നാലെ അപകടം: തലശ്ശേരി – മാഹി ബൈപാസിലെ മേല്‍പ്പാതയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

തലശ്ശേരി: ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി – മാഹി ബൈപാസില്‍ നിന്നും താഴേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തോട്ടുമ്മല്‍ പുല്ല്യോട്‌ റോഡ് ജമ്മത്ത് ഹൗസില്‍ മുഹമ്മദ് നിദാന്‍ ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി നിട്ടൂര്‍ ബാലം ഭാഗത്ത് വച്ച് ബൈപ്പാസിലെ മേല്‍പ്പാതകള്‍ക്കിടയിലെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും

ഉള്ള്യേരി ആനവാതിലില്‍ വാഗാഡിന്റെ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ഉള്ള്യേരി ആനവാതിലില്‍ വാഗാഡ് റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം. ആനവാതില്‍ തോന്നിയാന്മലയിലേക്ക് പോകുന്ന മണ്‍പാതയില്‍ കയറ്റം കയറുന്നതിനിടയില്‍ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറാണ് മരിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബിയുടെയും സഹായത്താല്‍