ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു


ബാംഗ്ലൂർ: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ചരക്ക് ലോറി അപകടത്തില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശി മരിച്ചു. ഇരിക്കൂര്‍ മുഹമ്മദ് റാഷിദ് എം.പി(27)യാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദീന്‍(43), ഷംനാസ്(15), ഷംന(10), ഷംസ(10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയില്‍ വച്ച് ലോറി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ തന്നെ തന്നെ നാട്ടുകാരും കെഎംസിസി പ്രവര്‍ത്തകരും ലോറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും റാഷിദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോവും. ഉപ്പ: യൂസുഫ്. ഉമ്മ: ത്വാഹിറ. സഹോദരങ്ങള്‍: നിഹാല്‍, റജില.