ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; നോക്കാം വിശദമായി



കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

കടലുണ്ടി മണ്ണൂർ സി.എം. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ മാത്‌സ്‌ അധ്യാപക താത്കാലിക ഒഴിവുണ്ട്. അഭിമുഖം മേയ് 31-ന് 10 മണിക്ക്. ഫോൺ: 9846861725.

താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സുവോളജി (സീനിയർ അധ്യാപകൻ), ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ്, സോഷ്യോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ് (ജൂനിയർ) വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി ഓഫീസിൽ.

കൊടുവള്ളി ജിഎംഎൽപി സ്കൂളിലേക്ക് എൽപിഎസ്ടി (ഇംഗ്ലിഷ്, മലയാളം മീഡിയം ) തസ്തികയിലേക്ക് ഐടി വിദഗ്ധരായ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 22ന് രാവിലെ 10ന്.

അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അടക്കം വിവിധയിടങ്ങളില്‍ അധ്യാപക നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം