vatakara.news

Total 2187 Posts

ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തിന് ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം; എന്നാല്‍ ഏതെങ്കിലും സമയത്ത് ഉറങ്ങി തീര്‍ത്തതുകൊണ്ട് കാര്യമുണ്ടോ? വിശദമായറിയാം

ശരിയായ ഉറക്കം ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ പ്രധാനമാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുള്ളു. എന്നാല്‍ ഈ ഉറക്കം എപ്പോഴെങ്കിവും ഉറങ്ങിത്തീര്‍ക്കുന്നത്‌കൊണ്ട് കാര്യമില്ല എന്നതാണ് വസ്തുത. എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരായി നിരവധിപേര്‍ ഉണ്ടാവും എന്നാല്‍ ഇത് ശരിയായ രീതിയിലാണോ? ചിലർ വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേറ്റ് എട്ട് മണിക്കൂര്‍ ഉറങ്ങി

കേരള മണ്‍പാത്രനിര്‍മാണ സമുദായ സഭ സംസ്ഥാന സമ്മേളനം വടകരയില്‍ ആരംഭിച്ചു; നാളെ ഉച്ചയ്ക്ക് പൊതു സമ്മേളനം

വടകര: കേരള മൺപാത്രനിർമ്മാണ സമുദായ സഭ പതിനാറാം സംസ്ഥാന സമ്മേളനം വടകരയിൽ ആരംഭിച്ചു. വടകര ടൗൺഹാളിൽ കെ.എം.എസ്.എസ്. സംസ്ഥാന പ്രസിഡൻ്റ് ബി സുബാഷ് ബോസ് ആറ്റുകാൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ സി.കെ. ചന്ദ്രൻ, ആർ നാരായണൻ, പി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പതിന് മുനിസിപ്പൽ

വടകരയിലെ രാജന്‍റെ കൊലപാതകം: കൃത്യം നടത്തി പോകവെ പ്രതി അപകടത്തില്‍ പെട്ടു, വൈദ്യപരിശോധനക്ക് നിര്‍ദേശം, ഷഫീക് 17 വരെ റിമാന്‍ഡില്‍

വടകര: വനിതാ റോഡിലെ പലചരക്ക് വ്യാപാരി വലിയ പറമ്പത്ത് രാജനെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ കേസിൽ പ്രതി 17 വരെ റിമാൻഡിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ.എസ്. മുഹമ്മദ് ഷെഫീക്കിനെ(22)വടകര കോടതി റിമാൻഡ് ചെയ്തത്. പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ജെ എസ് രാജേഷ്ബാബുവിന്റെ വാദം പരിഗണിച്ച് പ്രതിക്ക് ആവശ്യമായ വൈദ്യ പരിശോധന നൽകാൻ

മരപ്പലകയില്‍ കിനിഞ്ഞിറങ്ങുന്ന അശോക് കുമാറിന്‍റെ കരവിരുത്; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്

ഇരിങ്ങല്‍: ‘മെമന്‍റോകളും ഗിഫ്റ്റുകളും ഒരു അമൂല്യവസ്തുവായിട്ടല്ലേ നമ്മള്‍ കൊടുക്കാറ്. അവ പ്രഷ്യസ് ആവണമെങ്കില്‍ പരിസ്ഥിതി സൗഹൃദമായിരിക്കണ്ടേ’ – മരപ്പലകയില്‍ മനോഹരചിത്രള്‍ തീര്‍ത്ത് മൊമന്‍റോകളും ഗിഫ്റ്റുകളും നിര്‍മിക്കുന്ന അശോക് കുമാരിന്‍റെ ഐഡിയോളജി ഇതാണ്. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം സ്റ്റാളുകളിലെ 26-ാം നമ്പര്‍ സ്റ്റോഡിയോയിലാണ് അശോക് കുമാര്‍ ഉജ്വലമായ തന്‍റെ കരവിരുതുകളുമായി നിറഞ്ഞു നില്‍ക്കുന്നത്. മരത്തില്‍ ചുമ്മായുള്ള

കൊയിലാണ്ടിയില്‍ ഗോവ ഗവർണ്ണറുടെ കാറിൽ പൊലീസ് ജീപ്പ് ഇടിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയിൽ വച്ച് ഗവർണ്ണറുടെ വാഹനത്തിൽ പൊലീസ് ജീപ്പ് ഇടിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗോവ ഗവർണ്ണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടെ കാറിന് പിന്നിലാണ് പൊലീസ് ജീപ്പ് ഇടിച്ചത്. ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് സംഭവം ഉണ്ടായത്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു ഗോവ ഗവർണ്ണർ. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന

‘ചുരവും ഹെയര്‍പിന്‍ വളവുകളുമില്ലാതെ വയനാട്ടിലെത്തണം’; വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

വടകര: വയനാട്ടിലേക്ക് ചുരവും ഹെയർപിൻ വളവുകളുമില്ലാതെ എളുപ്പത്തിൽ എത്താൻ കഴിയുന്ന വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ആവശ്യം നടക്കാതെ പോയതിന് പിന്നിൽ. അഞ്ച് കിലോമീറ്റർ ദൂരത്തിൽ എലിവേറ്റഡ് പാത നിർമ്മിച്ചാൽ പരിസ്ഥിതിക്ക് കോട്ടം വരാതെ റോഡ് നിർമ്മിക്കാം. സമിതി അംഗം സുരേഷ്

മടപ്പള്ളിക്കാര്‍ ആരോഗ്യത്തോടെയിരിക്കട്ടെ,ഇതാ ഒരു ഹെല്‍ത്തി സ്പര്‍ശം: സ്പർശം റെസിഡൻസ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മടപ്പള്ളി: പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസമെന്നോണം വിവിധ രോഗ നിർണ്ണയത്തിനും, പിന്നീടുള്ള വിദഗ്ദ ചികിൽസയ്ക്കുമായി സ്പർശം റെസിഡൻസ് അസോസിയേഷൻ നടത്തിയ സമ്പൂർണ്ണ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും,ആഞ്ജനേയ ഡെന്റൽ കോളേജിന്റെയും സഹകരണത്തോടെ ജനറൽ മെഡിസിൻ,ഇഎൻടി,ദന്തരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘമാണ് ക്യാമ്പുമായി

‘സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ട’; പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയുള്ള ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷന്‍

വടകര: സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന / ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്നാണ് ബാലാവകശാ കമ്മിഷന്‍റെ ഉത്തരവ്. വടകര പുതുപ്പണം കുളങ്ങരത്ത്

ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍

ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ. ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം. വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍ കറ്റകളില്‍ കാണാം. കെട്ടുറപ്പിന്‍റെ