vatakara.news

Total 2187 Posts

പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍

പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ

കുട്ടോത്ത് കാവില്‍റോഡ് അരയാക്കൂല്‍ മൊയ്തുഹാജി അന്തരിച്ചു

കുട്ടോത്ത്: കാവില്‍റോഡ് അരയാക്കൂല്‍ മൊയ്തുഹാജി അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റഫീക്ക്, അല്‍ത്താഫ്, സെമീര്‍ (മൂന്ന് പേരും ദുബായ്), സെയിദ അയനിക്കാട്. മരുമക്കള്‍: കുഞ്ഞമ്മദ് അയനിക്കാട്, റൈന പതിയാരക്കര, ഷംസിയ വൈക്കിലിശ്ശേരി, ജസ്‌ല ചേരാപുരം. സഹോദരങ്ങള്‍: അബുബക്കര്‍, പരേതനായ അബ്ദുള്ള കോട്ടക്കല്‍.

അപ്പീലിലൂടെ സംസ്ഥാന കലോത്സവ വേദിയില്‍; കോല്‍ക്കളിയിലെ മിന്നും പ്രകടനത്തിലൂടെ എ ഗ്രേഡ് കരസ്ഥമാക്കി ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസ്

ആയഞ്ചേരി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസിന്റെ അട്ടിമറി വിജയം. ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് സ്‌കൂള്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയത്. ജില്ലാതലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന റഹ്‌മാനിയ എച്ച്.എസ്.എസ്. അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത്. കോല്‍ക്കളി ഗുരുക്കളായ മുഹമ്മദ് റബിന്റെ പരിശീലനത്തിലാണ് സംഘം മത്സരിക്കാനിറങ്ങിയത്. മുഹമ്മദ് ഷാമില്‍ കെ., അനുദേവ് വി.പി., മുഹമ്മദ് നായിഫ്

പഞ്ചകര്‍മ തെറാപ്പിസ്റ്റ് ആണോ? വടകരയില്‍ അവസരമുണ്ട്

വടകര: പാലോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കു കീഴില്‍ പഞ്ചകര്‍മ്മ തെറാപിസ്റ്റ് (വനിത) നിയമനം നടത്തുന്നു. ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഡി.എ.എം.ഇ. നേടിയ ഒരു വര്‍ഷത്തെ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം തിങ്കള്‍ രാവിലെ 10ന് ആശുപത്രിയില്‍.

മേമുണ്ടയുടെ തിളക്കം തുടരുന്നു; ഹൈസ്‌കൂളിന് പിന്നാലെ ഹയര്‍സെക്കന്ററിക്കും ദേശഭക്തി ഗാനത്തില്‍ എ ഗ്രേഡ്

വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം ദേശഭക്തി ഗാനത്തില്‍ എ ഗ്രേഡ് നേടി മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍. നേരത്തെ ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തി ഗാനത്തിന് മേമുണ്ട എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പാര്‍വണ ജി., പാര്‍വണ ദിനേഷ്, ശിവദ, ദേവനന്ദ കെ.കെ., ദേവനന്ദ, അഹല്യ ടി.വി., അഞ്ജന മോഹന്‍ എന്നിവരാണ് മേമുണ്ട എച്ച്.എസ്.എസിന് വേണ്ടി

അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി

വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ

Payyoli Boy Missing | വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍, പരിചയസമ്പന്നരായ മുങ്ങല്‍വിദഗ്ധര്‍; പയ്യോളിയില്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥിയെ തിരയാനായി കൂരാച്ചുണ്ടിലെ അമീന്‍ റെസ്‌ക്യൂ ഫോഴ്‌സും

പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവില്‍ പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. തിരച്ചിലിനായി കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റെസ്‌ക്യു ഫോഴ്‌സും രംഗത്തുണ്ട്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളുള്ള സംഘമാണ് അമീന്‍ റെസ്‌ക്യു ഫോഴ്‌സ്. എം.എല്‍.എ കാനത്തില്‍ ജമീല കലക്ടറുമായി ബന്ധപ്പെട്ടാണ് അമീന്‍ റെസ്ക്യൂ ഫോഴ്സിനെ എത്തിച്ചത്. ഇന്നലെ രാത്രി മുതലാണ് അയനിക്കാട്

ദൈവങ്ങള്‍ മണ്ണിലിറങ്ങി മനുഷ്യരോട് സംസാരിക്കുന്നു, വടകരയില്‍ ഇത് തെയ്യക്കാലം

അനൂപ് അനന്തന്‍ കാലം മാറി കോലവും. പക്ഷെ, മാറ്റമില്ലാതെ ചിലതുണ്ട് നമുക്ക് ചുറ്റും. അതിൽ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് തെയ്യങ്ങൾ, തെയ്യക്കോലങ്ങൾ. വർഷങ്ങളേറെ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ചമയങ്ങളുമായി നമ്മുടെ തെയ്യങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും നിറഞ്ഞാടുകയാണിപ്പോൾ. ഇത് തെയ്യക്കാലം കൂടിയാണല്ലോ. കാവുകളും ക്ഷേത്രങ്ങളും പുരാവൃത്ത സ്മൃതികളുമായി ഉണർന്നു കഴിഞ്ഞു. ഇതു കണ്ടറിഞ്ഞ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ

ഓര്‍ക്കാട്ടേരി മുയിപ്ര കിഴക്കെ രാമത്ത് കല്ല്യാണി അന്തരിച്ചു

ഓര്‍ക്കാട്ടേരി: മുയിപ്ര കിഴക്കെ രാമത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ലീല, കമല, ശാന്ത, ദാമോദരന്‍. മരുമക്കള്‍: സദാനന്ദന്‍, അനന്തന്‍, പരേതനായ ബാലന്‍. സഹോദരങ്ങള്‍: പൊക്കന്‍, ചാത്തു, കണാരന്‍, നാരായണി.

നരിപ്പറ്റയിലെ പൊയിലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

നാദാപുരം: നരിപ്പറ്റയിലെ പൊയിലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: സുജിത്ത്(ബി.എസ്.എഫ്.), സന്ധ്യ(പാനൂര്‍ യു.പി സ്കൂള്‍ അധ്യാപിക). മരുമക്കള്‍: സജിത്ത് പാനൂര്‍, വിദ്യ ചെറുമോത്ത്. സഹോദരങ്ങള്‍: മാണി, ചീരു, വിജയന്‍, പരേതരായ രാമന്‍, ദേവി, മാതു.