vatakara.news

Total 2187 Posts

ബസില്‍ കടത്താന്‍ ശ്രമിച്ച 100 കുപ്പിയുമായി ന്യൂമാഹിയല്‍ തമിഴ് വനിത പിടിയില്‍

ന്യൂമാഹി: കിടാരംകുന്നില്‍ വച്ച് തമിഴ് യുവതിയെ 100 കുപ്പി മാഹി മദ്യവുമായി പിടികൂടി. തമിഴ്നാട് സ്വദേശി റാണി (57) ആണ് തലശ്ശേരി എക്സൈസിന്‍റെ പിടിയിലായത്. 18 ലിറ്റല്‍ മദ്യം ബസില്‍ കടത്താന്‍ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്. തലശ്ശേരി എക്സൈസ് റെയ്ഞ്ച് ക്രിസ്തുമസ്-ന്യൂ ഇയര്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് റാണിയെ അറസ്റ്റ് ചെയ്തത്. റെയ്ഞ്ച് ഓഫിസിലെ

കണക്കില്‍ കത്തിക്കയറി നാലുവയസ്സുകാരി നൈലു അഹമ്മദ്; എം.എല്‍.എ കെ.പി കുഞ്ഞമ്മദ്കുട്ടിയുടെ കൊച്ചുമകള്‍ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്കാരം

കുറ്റ്യാടി: നാലു വയസ്സുകാരി നൈലു അഹമ്മദിന്‍റെ കളി കണക്കിലാണ്. ചെറുപ്രായത്തില്‍ തന്നെ കണക്കിനോട് കൂട്ടുകൂടി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ് സ്വന്തമാക്കിയിരിക്കുകയാണ് കുറ്റ്യാടിക്കാരിയായ നൈലു അഹമ്മദ്. കുറ്റ്യാടി എം.എല്‍.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാാസ്റ്ററുടെ കൊച്ചുമകളാണ് നൈലു. അഞ്ച് മിനിറ്റിനുള്ളിൽ 9 പ്രാവശ്യം മൂന്നക്ക സംഖ്യകളുടെ കൂട്ടലും, 3 പ്രാവശ്യം രണ്ടക്ക സംഖ്യകളുടെ കുറയ്ക്കലും (Maximum

നേട്ടങ്ങളുടെയും ട്രോഫികളുടേയും അവസാനിക്കാത്ത പൂരം; പൂരക്കളിയില്‍ കാല്‍നൂറ്റാണ്ടിന്‍റെ വിജയഗാഥയുമായി കോഴിക്കോടിന് വേണ്ടി മേമുണ്ട എച്ച്.എസ്.എസ് പോരാട്ടത്തിനിറങ്ങുന്നു

വടകര: പൂരക്കളിയില്‍ സെക്കന്‍റ് ആരാണെന്നാണ് വടകരയിലുള്ളവര്‍ ജില്ലാ കലോത്സവം അവസാനിച്ചപ്പോള്‍ ചോദിച്ചത്. കാരണം, കഴിഞ്ഞ 25 വര്‍ഷമായി ഫസ്റ്റ് ആരാണെന്ന് ചോദ്യത്തിനുത്തരം മേമുണ്ട എച്ച്.എസ്.എസ് എന്ന് തന്നെയായിരുന്നു. ആ ആത്മവിശ്വാസത്തില്‍ വിജയം ഉറപ്പിച്ച് തന്നെയാണ് മേമുണ്ട എച്ച്.എസ്.എസ്. ഇത്തവണ സംസ്ഥാന തല മത്സരത്തിനിറങ്ങുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന് ജില്ലാതലത്തില്‍ കാല്‍നൂറ്റാണ്ടിന്‍റെ വിജയഗാഥ പറയാനുള്ളപ്പോള്‍ 21 വര്‍ഷത്തെ പോരാട്ട

രാത്രിയായാല്‍ വടകരയൊഴിയും; തെരുവുവിളക്കുകളില്ലാത്ത നഗരവഴികളില്‍ ഇരുട്ടും ഭയവും നിറയും

വടകര: നഗരത്തിന്‍റെ ഒത്ത നടുക്ക് ഒരു കൊലപാതകം നടന്ന ഞെട്ടലിലാണ് വടകരക്കാര്‍ ഇപ്പോഴും. പഴയ ബസ്റ്റാന്‍ഡിന് സമീപം മാര്‍ക്കറ്റ് റോഡിലേക്കുള്ള ഒരു ഇടവഴിയിലെ സ്വന്തം കടയില്‍ വച്ചാണ് വ്യാപാരിയായ രാജന്‍ കൊല്ലപ്പെട്ടത്. കൊലപാതകം വിതച്ച ഭയത്തില്‍ നിന്ന് ഇനിയും പരിസരവാസികള്‍ മുക്തരായിട്ടില്ല. രാത്രി ഒന്‍പത് മണിയോടെ കടകളടച്ചാല്‍ പരിസം വിജനമാണ്. ആവശ്യത്തിന് തെരുവുവിളക്കുകളില്ലാത്തതിനാല്‍ നഗരത്തിലെ പല

വടകരയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കെന്ന് റിപ്പോര്‍ട്ട്, സി.സി.ടി.വി ദൃശ്യങ്ങളില്‍ കൂടുതല്‍ തെളിവുകള്‍

വടകര: വ്യാപാരി രാജന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളെന്ന് സൂചനകളുള്ളതായി റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകിയെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് കിട്ടിയതെന്നും അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 24-നാണ് വടകര പഴയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ക്വൂന്‍സ് റോഡില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള ഇടവഴിയിലുള്ള കടയില്‍ വ്യാപാരിയായ

ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്

ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്. നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ഹൃദ്യം.

കൊയിലാണ്ടിയിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട്

നാദാപുരത്തും പേരാമ്പ്രയിലും എൻ.ഐ.എ റെയ്ഡ്; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് എത്തിയത് പുലർച്ചെ നാലരയ്ക്ക്, സംസ്ഥാനത്ത് അമ്പതോളം കേന്ദ്രങ്ങളിൽ റെയ്ഡ്

നാദാപുരം: നാദാപുരത്തെ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. നാദാപുരത്തും, പേരാമ്പ്ര പാലേരിയിലും ഉൾപ്പടെ സംസ്ഥാനത്ത് അമ്ബതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത്

രണ്ടാമതും ഓട്ടോയില്‍ മറന്നുവച്ച നിലയില്‍ സ്വര്‍ണം; ഇത്തവണയും ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി ശ്രീജേഷ് മാതൃക

വടകര: കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചുനൽകി മാതൃകയായി ഓട്ടോ ഡ്രൈവര്‍. തണ്ണീർ പന്തലിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ താഴെ കേളോത്ത് ശ്രീജേഷ് കുമാറാണ് തൻ്റെ ഓട്ടോറിക്ഷയിൽ മറന്നുവച്ച സ്വര്‍ണം ഉടമയെ തിരിച്ചേല്‍പ്പിച്ചത്. തെക്കിണം വീട്ടിൽ രജിലയുടേതായിരുന്നു സ്വര്‍ണം. രണ്ടര പവനിലധികം തൂക്കമുണ്ടായിരുന്നു. ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. അംഗമായ ശ്രീജേഷ് യൂണിയൻ സെക്ഷൻ കമ്മിറ്റി

വടകര നിറഞ്ഞ് 21 മേഖലകളില്‍ നിന്നുള്ള അയ്യായിരത്തോളം കുട്ടികള്‍; വര്‍ണാഭമായി ബാലസംഘം ഘോഷയാത്ര

വടകര: ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബാലദിന ഘോഷയാത്ര നടത്തി. നഗരത്തെ വർണാഭമാക്കി നാരായണ നഗറിൽ നിന്നും ആരംഭിച്ച വർണ ശബളമായ ഘോഷയാത്ര കോട്ടപ്പറമ്പിൽ സമാപിച്ചു. 21 മേഖലകളിൽ നിന്നായി അയ്യായിരത്തോളം കുട്ടികൾ പങ്കെടുത്തു. ബാൻ്റ് വാദ്യവും മുത്തുക്കുടയും നിശ്ചല ദൃശ്യങ്ങളും ഒപ്പനയും തെയ്യം കലാരൂപങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടി. കോട്ടപറമ്പിൽ