പഞ്ചകര്‍മ തെറാപ്പിസ്റ്റ് ആണോ? വടകരയില്‍ അവസരമുണ്ട്


വടകര: പാലോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കു കീഴില്‍ പഞ്ചകര്‍മ്മ തെറാപിസ്റ്റ് (വനിത) നിയമനം നടത്തുന്നു.

ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഡി.എ.എം.ഇ. നേടിയ ഒരു വര്‍ഷത്തെ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം തിങ്കള്‍ രാവിലെ 10ന് ആശുപത്രിയില്‍.