അപ്പീലിലൂടെ സംസ്ഥാന കലോത്സവ വേദിയില്‍; കോല്‍ക്കളിയിലെ മിന്നും പ്രകടനത്തിലൂടെ എ ഗ്രേഡ് കരസ്ഥമാക്കി ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസ്


ആയഞ്ചേരി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസിന്റെ അട്ടിമറി വിജയം. ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് സ്‌കൂള്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയത്.

ജില്ലാതലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന റഹ്‌മാനിയ എച്ച്.എസ്.എസ്. അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത്. കോല്‍ക്കളി ഗുരുക്കളായ മുഹമ്മദ് റബിന്റെ പരിശീലനത്തിലാണ് സംഘം മത്സരിക്കാനിറങ്ങിയത്.

മുഹമ്മദ് ഷാമില്‍ കെ., അനുദേവ് വി.പി., മുഹമ്മദ് നായിഫ് പി.വി., മുഹമ്മദ് സിനാന്‍, മുഹമ്മദ് നിഹാല്‍ പി., ഇര്‍ഫാന്‍ ഷാഹിന്‍, മുഹമ്മദ് ആദില്‍ എ., നവാല്‍ ജഹാന്‍ ടി.പി., മുഹമ്മദ് അല്‍ത്താഫ് കെ., മുഹമ്മദ് ഫാദിസ്, മുഹമ്മദ് ഫാദിന്‍, അതുല്‍ സി. എന്നിവരുടെ കോരിത്തരിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് കോഴിക്കോടിന് നേട്ടമെത്തിയത്.