Tag: School kalolsavam

Total 7 Posts

‘കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ്’; ജീവന് ഭീഷണിയുണ്ടെന്നും പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തോടെ ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും കനകദാസ് ആരോപിച്ചു. തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുമുണ്ട്. കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണെന്നാണ് കനകദാസ് പറയുന്നത്. ലക്ഷ്യം

അപ്പീലിലൂടെ സംസ്ഥാന കലോത്സവ വേദിയില്‍; കോല്‍ക്കളിയിലെ മിന്നും പ്രകടനത്തിലൂടെ എ ഗ്രേഡ് കരസ്ഥമാക്കി ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസ്

ആയഞ്ചേരി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ ആയഞ്ചേരി റഹ്‌മാനിയ എച്ച്.എസ്.എസിന്റെ അട്ടിമറി വിജയം. ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് സ്‌കൂള്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയത്. ജില്ലാതലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന റഹ്‌മാനിയ എച്ച്.എസ്.എസ്. അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത്. കോല്‍ക്കളി ഗുരുക്കളായ മുഹമ്മദ് റബിന്റെ പരിശീലനത്തിലാണ് സംഘം മത്സരിക്കാനിറങ്ങിയത്. മുഹമ്മദ് ഷാമില്‍ കെ., അനുദേവ് വി.പി., മുഹമ്മദ് നായിഫ്

12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും; വിഭവസമൃദ്ധം കോഴിക്കോട് കലോത്സവത്തിലെ ചക്കരപ്പന്തലിലെ ഒന്നാം ദിനം

കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം

കോഴിക്കോട്ടെ കലോത്സവ വിവരങ്ങളറിയാന്‍ ‘ഉത്സവം’ മൊബൈല്‍ ആപ്; കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

കോഴിക്കോട്: ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈട്ടാക്കാകുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നത്. കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ‘ഉത്സവം’ മൊബൈല്‍ ആപ്ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് (‘KITE Ulsavam’)ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരഫലങ്ങള്‍ക്ക് പുറമെ

വിജയിക്കുക എന്നതല്ല, പങ്കെടുക്കുക എന്നതാണ് കാര്യം, കലോത്സവത്തിലെ പരാജയം ഉള്‍ക്കൊള്ളാന്‍ മക്കളെ സജ്ജരാക്കണം: കോഴിക്കോട് നടക്കുന്ന കലോത്സവത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കും നിര്‍ദേശവുമായി ഹൈക്കോടതി. കലോത്സവത്തില്‍ വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യമെന്നും പരാജയം ഉള്‍ക്കൊള്ളാന്‍ മക്കളെ രക്ഷിതാക്കള്‍ സജ്ജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയായി കലോത്സവം

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കലോത്സവം, ആവേശത്തോടെ പൂര്‍ത്തിയാവുന്ന ഒരുക്കങ്ങള്‍; അവസാന നിമിഷം കോവിഡ് വിനയാവുമോ?

കോഴിക്കോട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുകയാണ്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ നാടിന്റെ ഏറ്റവും വലിയ കലാമാമാങ്കത്തെ ആവേശത്തോടെ വരേവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും. എന്നാല്‍ കോവിഡിന്റെ ബി.എഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കോവിഡ്

വയലിൻ തന്ത്രികളിൽ അഭിറാം തൊട്ടുവിളിച്ചു, കൂടെപ്പോന്നത് ഒന്നാം സ്ഥാനം; ജില്ലാ കലോത്സവത്തിൽ കടത്തനാട് രാജാ സ്കൂളിന്റെ മിന്നും പ്രകടനം

വടകര: വയലിനിൽ വിസ്മയം തീർത്ത് വിജയം നേടിയിരിക്കുകയാണ് അഭിരാം രാമചന്ദ്രൻ എന്ന മിടുക്കൻ. കോഴിക്കോട് ജില്ലാ റെവന്യൂ കലോൽസവ വേദിയിൽ ഈസ്റ്റേൺ വയലിനിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിറാം പുറമേരി ചോമ്പാല ഉപജില്ലയിലെ കടത്തനാട് രാജാസ് എച്ച്എസ്എസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലോടെ ആരംഭിച്ച വയലിൽ