Tag: CPM

Total 55 Posts

വടകര തിരിച്ചുപിടിക്കും’; ‌ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകൾ നേടുമെന്ന് സി.പി.എം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര ഉൾപ്പെടെ 12 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. കേരളത്തിലെ എല്ലാ ബൂത്തുകളില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, പാലക്കാട് മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തമായ മത്സരം നടന്ന വടകര മണ്ഡലത്തില്‍

ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

ബാംഗ്ലൂർ: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ചരക്ക് ലോറി അപകടത്തില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശി മരിച്ചു. ഇരിക്കൂര്‍ മുഹമ്മദ് റാഷിദ് എം.പി(27)യാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദീന്‍(43), ഷംനാസ്(15), ഷംന(10), ഷംസ(10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയില്‍ വച്ച് ലോറി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

മധ്യസ്ഥ ചര്‍ച്ചക്കിടെ അക്രമണം; കുറ്റ്യാടി മരുതോങ്കര കോതോട് ഡി‌വൈ‌എഫ്‌ഐ-സിപിഐഎം പ്രവര്‍ത്തര്‍ക്ക് മര്‍ദ്ദനമേറ്റു, മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍അറസ്റ്റില്‍

കുറ്റ്യാടി: മധ്യസ്ഥ ചര്‍ച്ചക്കിടെ മരുതോങ്കര കോതോട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡി‌വൈ‌എഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകരെ അക്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഷിബിന്‍ ദാസ്, അശ്വിന്‍, അഭിനന്ദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സിപിഐഎം മാമ്പിലാട് താഴെ ബ്രാഞ്ച് അംഗം ദേവദാസിനെ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രവീന്ദ്രന്‍, അര്‍ജ്ജുന്‍ ഈഴപറമ്പില്‍, നിജില്‍ വട്ടപ്പറമ്പില്‍

കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികൂടിരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കൂടിരങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്. ”അക്രമണം ആസൂത്രിതമാണെന്നും ഇലക്ഷന്‍ സമയത്ത് സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആലോചിച്ച് ചെയ്തതാണ് കരി ഓയില്‍ പ്രയോഗമെന്ന്” സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട്

‘ഷാഫി പറമ്പിലിനെ വിജയിപ്പിക്കുക’; അഴിയൂര്‍, പുറമേരി പഞ്ചായത്തുകളില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറന്നു

വടകര: ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രപ്രചാരണത്തിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് – ആര്‍എംപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, അഴിയൂര്‍, പുറമേരി പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ‘കേന്ദ്രത്തില്‍ നരേന്ദ്രമോദിയാണെങ്കില്‍ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യമാണെന്ന്’ പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി

മലയാള മനോരമക്കെതിരെ ഇ.പി ജയരാന്റെ ഭാര്യ നല്‍കിയ അപകീര്‍ത്തി കേസ്; പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

കണ്ണൂര്‍: മലയാള മനോരമയ്‌ക്കെതിരെ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര നല്‍കിയ അപകീര്‍ത്തി കേസില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കണ്ണൂര്‍ സബ്‌  കോടതി. കൊവിഡ് കാലത്ത് ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ചെത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു’ മനോരമ നല്‍കിയ വാര്‍ത്ത. 2020 സെപ്റ്റംബര്‍ 14നാണ് മനോരമ വാര്‍ത്ത

പി.സി ജോര്‍ജിന്റെ മാഹി പരാമര്‍ശത്തില്‍ പ്രതിഷേധം; മാഹിയിലും പള്ളൂരിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം

മാഹി: രാഷ്ട്രീയ സാംസ്കാരിക സമ്പന്നമായ മാഹിയെ അധിക്ഷേപിച്ച് സംസാരിച്ച ബിജെപി നേതാവ് പി.സി ജോർജിന്റെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎംന്റെ നേതൃത്വത്തില്‍ നേതൃത്വത്തിൽ മാഹിയിലും പള്ളൂരിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാഹിയിൽ സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.ജയബാലു അധ്യക്ഷത വഹിച്ചു. ഹാരിസ് പരന്തിരാട്ട്, പി.സി.എച്ച്‌ ശശിധരൻ, വി രജ്ജിന,

‘കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം, തനിക്കെതിരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി ചെറുത്തില്ല’; സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രണ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്‌ മുത്താമ്പി ചെറിയപുറം

സത്യനാഥന്റെ കൊലപാതകം: മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്‌, ആയുധം കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്‌. കൊല നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ

നാട്ടിലെ ഏതുവിഷയത്തിലും സജീവമായി ഇടപെടുന്നയാൾ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വം; പി.വി.സത്യനാഥ് എന്ന നാട്ടുകാരുടെ സത്യേട്ടന് നാടിന്റെ യാത്രാമൊഴി

കൊയിലാണ്ടി: വളരെ സജീവമായി നാട്ടുകാര്‍ക്കുവേണ്ടി ഇടപെടുന്നയാള്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിത്വം ഒറ്റവാക്കില്‍ ഇതായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് പി.വി.സത്യനാഥനെന്ന സത്യേട്ടന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്ന ആളാണ് സത്യനാഥന്‍. അദ്ദേഹം സെക്രട്ടറിയായിട്ടുള്ള പാടം എന്ന അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുണ്ട്. കോവിഡ് കാലത്ത് ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ