പി.സി ജോര്‍ജിന്റെ മാഹി പരാമര്‍ശത്തില്‍ പ്രതിഷേധം; മാഹിയിലും പള്ളൂരിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം


മാഹി: രാഷ്ട്രീയ സാംസ്കാരിക സമ്പന്നമായ മാഹിയെ അധിക്ഷേപിച്ച് സംസാരിച്ച ബിജെപി നേതാവ് പി.സി ജോർജിന്റെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎംന്റെ നേതൃത്വത്തില്‍ നേതൃത്വത്തിൽ മാഹിയിലും പള്ളൂരിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മാഹിയിൽ സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.ജയബാലു അധ്യക്ഷത വഹിച്ചു. ഹാരിസ് പരന്തിരാട്ട്, പി.സി.എച്ച്‌ ശശിധരൻ, വി രജ്ജിന, വി.പി ശ്രീകാന്ത്‌ എന്നിവർ സംസാരിച്ചു.

പള്ളൂരിൽ എ.കെ സിദ്ധിക്കിന്റെ അധ്യക്ഷതയിൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദനൻ ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ, ടി.കെ ഗംഗാധരൻ, സി.വി അജിത എന്നിവർ സംസാരിച്ചു.

കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ടി രമേശന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചടങ്ങിനിടെയായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ‘മാഹി വേശ്യകളുടെ വലിയ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളുടെയും റൗഡികളുടെയും കുത്തകയായിരുന്നു’വെന്നുമായിരുന്നു പരാമര്‍ശം. പിന്നാലെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.