കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു


കൊടിയത്തൂര്‍: ചുള്ളിക്കാപ്പറമ്പ്-പന്നിക്കോട് റോഡില്‍ സ്‌ക്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പില്‍ ഫര്‍സാനയാണ്(28)യാണ് മരിച്ചത്.

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ പൊയില്‍കുന്നത്ത് വെച്ച് ഫര്‍സാന സഞ്ചരിച്ച സ്‌ക്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഫര്‍സാന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.