സ്‌ക്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; വാണിമേല്‍ സ്വദേശി മരിച്ചു


നാദാപുരം: പാറക്കടവ് റോഡില്‍ ആവടിമുക്കിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വാണിമേല്‍ കിടഞ്ഞോത്ത് ചാലില്‍ ബാബുരാജാണ്(56) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നാദാപുരം സൈലന്റ് വാലി ചിറ്റ് ഫണ്ടിലെ കലക്ഷന്‍ ജീവനക്കാരനാണ് ബാബുരാജ്. സിപിഎം കിടഞ്ഞോത്ത് ബ്രാഞ്ച് അംഗം, കര്‍ഷകസംഘം വാണിമേല്‍ മേഖല കമ്മിറ്റി അംഗവുമാണ്.

അച്ഛന്‍: പരേതനായ ചാത്തു. അമ്മ: പരേതയായ പാറു. ഭാര്യ: രജിത. മകന്‍ അഥര്‍വ്(പ്ലസ് ടു വിദ്യാര്‍ത്ഥി, വെള്ളിയോട് ഗവ ഹയര്‍സെക്കന്റ് സ്‌ക്കൂള്‍).

സഹോദരങ്ങള്‍: മാത, കല്യാണി, ജാനു, ലീല, നാരായണി, കുഞ്ഞിക്കണ്ണന്‍, പ്രേമചന്ദ്രന്‍, പരേതനായ നാണു.