മടപ്പള്ളിയില്‍ വാഹനാപകടം; തടി കയറ്റി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചു മറിഞ്ഞു


വടകര: മടപ്പള്ളി ദേശീയപാതയില്‍ തടി കയറ്റി വന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം.

ഗോവയില്‍ നിന്നും തടി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറടക്കം തടി കയറ്റിവന്ന ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

തുടര്‍ന്ന് ക്രെയിന്‍ വന്നതിന് ശേഷം തടിയും ലോറിയും റോഡില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.