Category: വടകര

Total 6196 Posts

‘ഡോക്ടറെ കണ്ട് സംശയം ചോദിക്കാന്‍ പോലും സമ്മതിച്ചില്ല! തെരുവ് നായ അക്രമണമേറ്റ് വടകര ജില്ലാ ആശുപത്രിയിലെത്തിയ ഓയില്‍മില്‍ സ്വദേശിയെ രണ്ടാമത് ഡോക്ടറെ കാണാന്‍ അനുവദിച്ചില്ലെന്ന് പരാതി

പയ്യോളി: മൂരാട്, പെരിങ്ങാട് പ്രദേശങ്ങളില്‍ എട്ട് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി പ്രദേശവാസികള്‍. നായ പ്രദേശത്തെ ഒരു വളര്‍ത്തുനായയെയും പൂച്ചയെയും കടിച്ചിരുന്നുവെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. മാത്രമല്ല കൂടുതല്‍ മൃഗങ്ങളെ നായ കടിച്ചിട്ടുണ്ടോ എന്നാണ് നാട്ടുകാരുടെ സംശയം. അതേ സമയം നായയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി വടകര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിയ

സിക്ക് ലീവ് എടുത്ത് പ്രതിഷേധിച്ച് ജീവനക്കാര്‍; കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12സർവീസുകൾ റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ

കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ പെരുവഴിയിലായി യാത്രക്കാര്‍. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 12 സര്‍വ്വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. ദുബായ്, ജിദ്ദ, ദോഹ, റാസല്‍ ഖൈമ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌ക്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഷാര്‍ജ മസ്‌കറ്റ് വിമാനങ്ങളും

മയക്കുമരുന്ന് കേസ്; കോഴിക്കോട് സ്വദേശിക്ക് 10വര്‍ഷം തടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി

വടകര: മയക്കുമരുന്ന് കേസില്‍ കോഴിക്കോട് സ്വദേശിക്ക് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. പന്നിയങ്കര ചക്കുംകടവ് ഇ.സി ഹൗസില്‍ റജീസി(42)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 ജുലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ

കൊയിലാണ്ടി ഉളളൂരില്‍ 70 അടിയോളം താഴ്ചയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധിക വീണ നിലയില്‍; സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും

കൊയിലാണ്ടി: കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും. ഇന്ന് രാവിലെ 6 മണിയോടെയാണ് ഉളളൂര്‍ ആമ്പത്ത് മീത്തല്‍ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണ നിലയില്‍ ചെട്ടിയാംകണ്ടി വീട്ടില്‍ ചിരുത (86)യെ കണ്ടെത്തിയത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ നാട്ടുകാരനായ അനീഷ് ചാത്തോത്ത് ഹൗസ് എന്നയാള്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാഹിപ്പാലത്തിലെ ഗതാഗത നിരോധനം 19വരെ നീട്ടി

മാഹി: മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ബലക്ഷയം നേരിടുന്ന പാലത്തിന്റെ അടിയന്തരി അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രില്‍ 29 മുതല്‍ 10 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് ഒമ്പത് ദിവസം കൂടി ദീര്‍ഘിപ്പിച്ചത്. അതേ സമയം പാലത്തിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണെന്നും ജനങ്ങള്‍ക്കുള്ള അശങ്കയകറ്റമെന്നും മാഹി ബ്ലോക്ക്

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാം, മുന്‍കരുതലുകള്‍ എടുക്കാം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം മെയ് 12 മുതല്‍

മേപ്പയ്യൂർ: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വാർഡ് വികസനസമതി കൺവീനർമാർ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, മോട്ടോർ തൊഴിലാളി സംഘടനകൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു. മെയ് 12ന് ഡ്രൈഡേ ആചരിക്കാനും 19ന്

മൂരാട്, പെരിങ്ങാട് ഭാ​ഗങ്ങളിലെ തെരുവുനായ ആക്രമണം; എട്ട് വയസ്സുകാരി ഉൾപ്പെടെ നാല് പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പയ്യോളി: മൂരാട്, പെരിങ്ങാട് പ്രദേശങ്ങളിൽ എട്ട് വയസുള്ള കുട്ടിയടക്കം നാല് പേരെ കടിച്ച് പരിക്കേൽപിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയെ ഇന്ന് കണ്ണൂർ ജില്ലാ ഗവ. മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു. അവിടെ നിന്നാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ വെെകീട്ടാണ് നാടിനെയാകെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം ഉണ്ടാകുന്നത്. നായയുടെ ആക്രമണത്തിൽ എട്ടു

ചൂട് കൂടിയതോടെ വെെദ്യുതി ഉപയോ​ഗത്തിലും വർദ്ധനവ്; രണ്ട് മാസം വടകര സർക്കിളിൽ രേഖപ്പെടുത്തിയത് 167.46 ദശലക്ഷം യൂണിറ്റ് ഉപഭോഗം

കോഴിക്കോട്: വേനൽ ചൂട് പൊള്ളിച്ച ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കോഴിക്കോട് ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിടത്താണിത് എ സി, ഫാൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയുടെ ഉപയോഗം കുത്തനെ വർധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെ എസ് ഇ

‘ഗുരുതരമായി പരിക്കേറ്റെങ്കിലും ഓന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു, മരണം ഏറെ വേദനിപ്പിക്കുന്നത്‌’; ബൈക്കിന് മുകളിൽ മരം വീണ് ചികിത്സിയിലിരിക്കെ മരിച്ച വാണിമേല്‍ സ്വദേശി അസീസിന്റെ മരണത്തിന്റെ വേദനയില്‍ നാട്

നാദാപുരം: ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട അസീസ് ഒരിക്കല്‍ക്കൂടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വാണിമേല്‍ എന്ന നാട്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടായിരുന്നു അസീസിന്റെ മരണവാര്‍ത്ത ഇന്ന് രാവിലെ എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ കടപുഴകി കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ്, സുഹൃത്ത് പാറോള്ള പറമ്പത്ത് നൗഫല്‍

വടകര കോട്ടക്കടവ് പൂളക്കണ്ടിയിൽ ശാരദ അന്തരിച്ചു

വടകര: കോട്ടക്കടവ് പൂളക്കണ്ടിയിൽ ശാരദ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മക്കൾ: പരേതനായ വിജയൻ, ലത (ആരോഗ്യവകുപ്പ് ധര്‍മടം, പ്രമീള. മരുമക്കൾ: പ്രസീത (കോട്ടക്കടവ്), സുരേഷ് (പുന്നോൽ), ജയചന്ദ്രൻ (കരിമ്പനപ്പാലം).