മയക്കുമരുന്ന് കേസ്; കോഴിക്കോട് സ്വദേശിക്ക് 10വര്‍ഷം തടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി


വടകര: മയക്കുമരുന്ന് കേസില്‍ കോഴിക്കോട് സ്വദേശിക്ക് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. പന്നിയങ്കര ചക്കുംകടവ് ഇ.സി ഹൗസില്‍ റജീസി(42)നെയാണ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 ജുലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ പ്രതിയില്‍ നിന്നും 100ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്തിരുന്നു.

കോട്ടപ്പറമ്പ് റോഡില്‍ ഐടെന്‍ ഇലക്ട്രിക്കല്‍സിന് മുകളിലുള്ള ഒന്നാം നിലയിലെ മുറിയില്‍ വച്ചാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലാവുന്നത്.