Category: വടകര

Total 6272 Posts

മഴ പെയ്തതോടെ റോഡിലേക്ക് പരന്നൊഴുകി വെള്ളം, കുഴികൾ മനസിലാകുന്നില്ല; ദേശീയപാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാവശ്യം

വ​ട​ക​ര: കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ദുരിതത്തിലായി വാഹനയാത്രികർ. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരെയാണ് മഴവെള്ളം ഏറെ ബുദ്ധിമുട്ടിലാക്കിയത്. റോഡും കുഴിയും തിരിച്ചറിയാൻ സാധിക്കാത്തതാണ് യാത്രാദുരതത്തിന് കാരണമായി യാത്രക്കാർ പറയുന്നത്. ദേശീയപാത ആറ് വരിയാക്കി ഉയർത്തുന്നതിന്റെ ഭാ​ഗമായി ​പല​യി​ട​ത്തും വ​ൻ കു​ഴി​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. എന്നാൽ ക​ഴി​ഞ്ഞ ദി​വ​സം പെയ്ത ശക്തമായ മഴയിൽ ദേ​ശീ​യ​പാ​ത​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ൽ

പാതിവഴിയില്‍ നിന്നു പോയ സ്വപ്നം, സഹപ്രവർത്തകന് താങ്ങായി കേരള പോലീസ്; മുടപ്പിലാവ് സ്വദേശിയായ സിപിഒ അനുരൂപിന് വീട് ഒരുങ്ങുന്നു

വടകര: 2023 ജൂലായ്‌ 15 മുടപ്പിലാവില്‍ സ്വദേശി കെ.ടി അനുരൂപിനെ സംബന്ധിച്ച് മറക്കാന്‍ കഴിയാത്ത ദിനമാണ്‌. ജീവിതം ഒരൊറ്റ നിമിഷത്തിലാണ് അന്ന് കീഴ്‌മേല്‍ മറിഞ്ഞുപോയത്. കോഴിക്കോട് റൂറല്‍ ഡിഎച്ച്ക്യൂവിലെ സിവില്‍ പോലീസ് ഓഫീസറായ അനുരൂപ് പതിവുപോലെ ഡ്യൂട്ടിക്ക് പോയതായിരുന്നു. ഇതിനിടെ ഡിപ്പാര്‍ട്ട്‌മെന്റ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു. പിന്നീട് വെല്ലൂരിലെയും, മിംസ് ആശുപത്രിയിലെയും വേദനയുടെ ദിനങ്ങളായിരുന്നു.

പുതുപ്പണം കറുകയില്‍ ഊളാംപറമ്പത്ത് സുജാത അന്തരിച്ചു

വടകര: പുതുപ്പണം കറുകയില്‍ ഊളാംപറമ്പത്ത് സുജാത അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അശോകന്‍. മക്കള്‍: സുമ, അമരേഷ് ബാബു, ലത, റീജ, ബിജീഷ് കുമാര്‍. മരുമക്കള്‍: സജിത, പുഷ്പരാജ്, ദിനേശന്‍.

അനധികൃത പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ പരാതി; എടോടിയിലെ ബില്‍ഡിങ്ങ് ഉടമയ്ക്ക് പിഴ ചുമത്തി വടകര മുനിസിപ്പാലിറ്റി

വടകര: വടകര നഗരത്തിലെ ബില്‍ഡിങ്ങുകളിലെ അനധികൃത പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ നടപടിയുമായി മുനിസിപ്പാലിറ്റി. എടോടിയിലെ കല്യാണ്‍ സില്‍ക്‌സ്, ഗ്യാലക്‌സി സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ പ്രവര്‍ത്തിക്കുന്ന ബില്‍ഡിങ്ങിലെ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിരെ കഴിഞ്ഞ ദിവസം അധികൃതര്‍ പിഴ ചുമത്തി. അനധികൃത പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയും തുടര്‍ന്ന് അന്വേഷണം നടത്തുകയും പരിശോധനയില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ

വാണിമേൽ ഗ്രാമപഞ്ചായത്തിലെ കിണറുകളിലെ കുടിവെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിച്ച്‌ കെ.എം.സി.സി

വാണിമേൽ: ഗ്രാമ പഞ്ചായത്തിലെ കിണറുകളിലെ കുടിവെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്ന പദ്ധതിയുടെ ഭാഗമായി ജി.സി.സി.കെ.എം.സി.സി കിണറുകളിൽ പരിശോധന നടത്തി. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് പഞ്ചായത്തിലെ 140 സ്വകാര്യ കിണറുകളാണ് പരിശോധിച്ചത്‌. തുടര്‍ന്ന്‌ പരിശോധനാ റിപ്പോർട്ട് ഗ്രാമപഞ്ചായത്തിൻ്റെ പരിഗണക്ക് സമര്‍പ്പിച്ചു. ഈ റിപ്പോർട്ടിൽ പി.എച്ചിൻ്റെ അളവിൽ കാര്യമായ വ്യതിയാനം ഉള്ളതായി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇതിൻ്റെ

സന്ദര്‍ശകരുടെ മനസ് നിറച്ച്‌ ജലഛായങ്ങൾ; വടകര സഹകരണ ആശുപത്രിയിലെ ഡോ.ജയഫര്‍ കാനാറത്തിന്റെ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി

വടകര: ഡോ.ജാഫര്‍ കാനാറത്തിന്റെ ജലഛായാചിത്രങ്ങളുടെ പ്രദര്‍ശത്തിന് കചിക ആര്‍ട് ഗാലറിയില്‍ തുടക്കമായി. ഡോ.എം മുരളീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്പത് ജലഛായാങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സഹകരണ ആശുപത്രിയിലെ അസ്ഥിരോഗ സര്‍ജനാണ് ഡോ.ജയഫര്‍. 19ന് പ്രദര്‍ശനം അവസാനിക്കും. പവിത്രന്‍ ഒതയോത്ത് അധ്യക്ഷത വഹിച്ചു. ടി.രാജന്‍ മാസ്റ്റര്‍, ബിജോയ് കരേത്തയില്‍, പ്രമോദ് മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍

പുതുപ്പണം അങ്ങാടിത്താഴ പറോൽ ശാന്ത അന്തരിച്ചു

പുതുപ്പണം: അങ്ങാടിത്താഴ പറോൽ ശാന്ത അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ മീത്തലെ വളപ്പിൽ അച്യുതൻ. മക്കൾ: ജയപ്രകാശ്, ലതിക, നിഷ, പരേതനായ ജയദാസൻ. മരുമകൻ: അശോകൻ.

വടകരയില്‍ ഇനി വോളിബോള്‍ ലഹരി; സംസ്ഥാന യൂത്ത് പുരുഷ-വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 23 മുതല്‍

വടകര: വടകര വോളി ലവേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന യൂത്ത് പുരുഷ – വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. മെയ് 23 മുതല്‍ 26 വരെ ശ്രീനാരായണ എല്‍പി സ്‌ക്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. 23,24 തീയതികളില്‍ നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പും, 25,26 തീയതികളില്‍ സൂപ്പര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പും നടക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ദേശീയ യൂത്ത്

വിഷം കഴിച്ച് വടകര പോലീസ് സ്‌റ്റേഷനിലെത്തി എടച്ചേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

വടകര: വിഷം കഴിച്ച് വടകര പോലീസ് സ്‌റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ ശ്യാമാണ് അവശനിലയില്‍ വടകര പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചുവരുത്തിയാണ് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് വടകര സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട് യുവതി

വടകര: നാല് വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട് യുവതി. വടകര സ്വദേശിയായ കാമുകനൊപ്പമാണ് ഇരുപത്തിനാലുകാരിയായ ​ഗർഭിണിയായ യുവതി ഒളിച്ചോടിയത്. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും