Category: പ്രാദേശിക വാർത്തകൾ

Total 10624 Posts

ട്രെയിൻ യാത്രയ്ക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്; വടകരയിലെ മുൻ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും

വടകര: ട്രെയിനിൽ യാത്ര ചെയ്യവെ ഡോക്‌ടറെ മർദ്ദിച്ച കേസിൽ എഎസ്ഐയ്ക്ക് 5000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. വടകര എഎസ്ഐ ആയിരുന്ന ടി. രാമകൃഷ്ണ‌നാണ് പിഴയും ഒരു ദിവസം കോടതിയിൽ തടവും അനുഭവിക്കേണ്ടത്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്.വി.മനേഷ് ഈ ശിക്ഷകൾ വിധിച്ചത്. തന്നെ ഡോക്ടർ

അവസാനമായി നാട്ടിലെത്തിയത് മാസങ്ങൾക്ക് മുന്നേ; ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മേമുണ്ട സ്വദേശി രാജുവിന് വിട നൽകി നാട്

വടകര: കുടുംബത്തെ കരകയറ്റാനും സന്തോഷകരമായ ജീവിതത്തിനുമായാണ് മേമുണ്ട സ്വദേശിയായ വെങ്ങത്തോടി രാജു പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം രാജുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളെയെല്ലാം തകർത്തുകളഞ്ഞു. ഖത്തറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ നിന്നും വാഹനം രാജുവിനെ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രാജു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ആരോ​ഗ്യം വീണ്ടെടുത്ത് തിരികെയെത്തുമെന്ന

നേപ്പാളിൽ നടന്ന ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇന്ത്യയ്ക്ക് വിജയം; താരങ്ങളായി നാദാപുരം ഉമ്മത്തൂർ സ്കൂൾ വിദ്യാർഥികൾ

നാ​ദാ​പു​രം: നേ​പ്പാ​ളി​ലെ ബൊ​ക്കാ​റ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇന്ത്യ വിജയകിരീടം ചൂടിയപ്പോൾ ഉമ്മത്തൂർ ​എ​സ്.​ഐ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലുള്ളവരും ആഹ്ലാദത്തിലാണ്. ടീമിനെ വിജയത്തിലേക്ക് നയിച്ച ടീമിലേക്ക് ഏഴ് താരങ്ങളെ സംഭാവന ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്കൂൾ. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യയുടെ കിരീട ​നേ​ട്ടം. ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ​ൻ ടീ​മി​ന്റെ ബാ​റ്റി​ങ്

അപകടകരമാംവിധം ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തു; പയ്യോളിയിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമര്‍ദ്ദനം, പ്രതിഷേധം

പയ്യോളി: അപകടരമാം വിധത്തില്‍ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. തച്ചൻകുന്ന് മംഗലശ്ശേരി അനുരാഗിനെയാണ് മൂന്നോളം വരുന്ന സംഘം മര്‍ദ്ദിച്ചത്. മറ്റൊരു ഡ്രൈവറായ അയനിക്കാട് കമ്പിവളപ്പിൽ അർഷാദിനെയും സംഘം കൈയേറ്റം ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴോടെ പയ്യോളിയിലാണ് സംഭവം. അപകടകരമായ രീതിയിൽ, അശ്രദ്ധമായി ബൈക്ക് ഓടിക്കുന്നത് കണ്ടാണ് അനുരാ​ഗ് ഇവരോട് കാര്യം

വടകരയിൽ പാർക്കിംഗ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പരിശോധന; അനധികൃത നിർമ്മാണത്തിനെതിരെ നടപടിയുമായി നഗരസഭ

വടകര: നഗരത്തിലെ വിവിധ കോംപ്ലക്സുകളിൽ പാർക്കിംഗ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പാർക്കിംഗ് സ്ഥലങ്ങൾ ഗോഡൗണുകളായും മറ്റും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ലിങ്ക് റോഡ് പരിസരത്തെ ചായപീടിക, നന്തിലത്ത് ജി-മാർട്ട്, നിക്ഷാൻ ഇലക്ട്രോണിക്സ്, പാസ്പോർട് ഓഫീസ്, എല്ലോറ ഫർണിച്ചർ എന്നിവ പ്രവർത്തിക്കുന്ന വിവിധ കോംപ്ലക്സുകളിലാണ്

വടകരയിൽ വനിതാ ടി.ടി.ഇയ്ക്കു നേരെ ആക്രമണം; സംഭവം റിസർവേഷൻ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോൾ

വടകര: ചെന്നൈ മെയില്‍ എക്‌സ്പ്രസില്‍ യാത്രാക്കാരൻ വനിതാ ടിടിഇയെ ആക്രമിച്ചതായി പരാതി. സീനിയര്‍ ടി.ടി.ഇ. കോട്ടയം വെള്ളൂര്‍ ഇരുമ്പായം കളപ്പുരയ്ക്കല്‍ വീട്ടില്‍ ആര്‍ദ്ര കെ. അനില്‍കുമാറിനുനേരേയാണ് കൈയേറ്റമുണ്ടായത്. സംഭവത്തിൽ സൗത്ത് അന്തമാന്‍ രാം ടെമ്പിള്‍ നഗര്‍ സ്വദേശി മധുസൂദനന്‍ നായരെ (44) റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കു പോകുന്ന ട്രെയിൻ

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മേമുണ്ട സ്വദേശി ഖത്തറില്‍ അന്തരിച്ചു

മേമുണ്ട: വെങ്ങത്തോടി രാജു ഖത്തറിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ മാതു അമ്മ. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ നിന്നും വാഹനം രാജുവിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെയോടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംസ്‌കാരം. ഭാര്യ: ലിജിത. മകൾ: ഭാഗ്യലക്ഷ്മി. സഹോദരങ്ങൾ: സുകുമാരൻ

കുടുംബശ്രീയില്‍ കേരളത്തിനും മാതൃകയായി വടകര നഗരസഭ; ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ നേടിയെടുത്തത് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത അയൽക്കൂട്ടം വാര്‍ഡ് എന്ന നേട്ടം

വടകര: സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകമാനം കുടുംശ്രീ എന്ന പ്രസ്ഥാനം മാതൃകയാകുമ്പോള്‍ വടകര നഗരസഭയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം വാര്‍ഡ് എന്ന പേര്‌ നേടിയെടുത്തത് നഗരസഭയിലെ 29-0ാം വാര്‍ഡായ കൊക്കഞ്ഞാത്ത് ആണ്‌. വാര്‍ഡിലെ 10 അയക്കൂട്ടങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. നെറ്റ് സീറോ കാർബൺ

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് വെസ്റ്റ് നൈൽ പനി; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച പതിമൂന്നുകാരിക്ക് വെസ്റ്റ് നൈല്‍ സ്ഥീരികരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കുട്ടിയുടെ മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥീരികരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും മലപ്പുറത്തും വയനാടും ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലകളില്‍ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളില്‍ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,