‘മുക്കാളി ടൗണില്‍ അടിപ്പാത നിലനിര്‍ത്തും’; ഉറപ്പ് നല്‍കി അധികൃതര്‍, 77 ദിവസമായി നടന്നുവരുന്ന സമരം അവസാനിപ്പിച്ച് അടിപ്പാത സംരക്ഷണ സമിതി


വടകര: മുക്കാളി ടൗണിലെ അടിപ്പാത നിലനിര്‍ത്തുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് 77 ദിവസമായി നടന്നുവന്ന സമരം അവസാനിപ്പിച്ചു. അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണവിഭാഗവും ചര്‍ച്ച നടത്തിയാണ് പന്തല്‍ കെട്ടി സമരം അവസാനിപ്പിച്ചത്.

നിലവിലുള്ള സഞ്ചാരസ്വാന്ത്ര്യം ഉറപ്പാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവര്‍ വിജയറാലി സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തന്‍ പുരയില്‍, പ്രമോദ് മാട്ടാണ്ട്, റീന രയരോത്ത്, കെ.പി ജയകുമാര്‍, എ.ടി ശ്രീധരന്‍, പി.പി ശ്രീധരന്‍, ബാബുരാജ്, പ്രദീപ് ചോമ്പാല, കവിത അനില്‍കുമാര്‍, പി.കെ പ്രീത, പി സാവിത്രി, ഹാരിസ് മുക്കാളി, കെ.പി ഗോവിന്ദന്‍, പി.എം അശോകന്‍, കെ.എ സുരേന്ദ്രന്‍, ഷംസീര്‍ ചോമ്പാല, പി.കെ രാമചന്ദ്രന്‍, പുരുഷു രാമത്ത്, കെ.തിലകന്‍, കെ.പി നിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.