Category: പൊതുവാര്‍ത്തകൾ

Total 2159 Posts

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച്

മേമുണ്ട ഹയർ സെക്കണ്ടറി സ്കുളിൽ ഗസ്റ്റ് അധ്യാപക നിയമനം

വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കുളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 29 ന്. എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് വിഭാ​ഗത്തിൽ രാവിലെ 10 മണിക്കും, ജൂനിയർ കംബ്യൂട്ടർ സയൻസ് ഒഴിവിലേക്ക് 11.30 നും ആണ് അഭിമുഖം. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ ഹാജരാണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.   വടകര പുത്തൂര്‍ ഗവണ്‍മെന്റ്

അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുവർഷത്തിന് ശേഷം പ്രതികളെ പിന്തുട‍ര്‍ന്ന് പിടികൂടി കുന്നമംഗലം പോലീസ്

കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതികളെ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയിൽ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരിയിൽ മുഹമ്മദ് ഷെബീൽ (28), കൊണ്ടോട്ടി പുളിക്കൽ വല്ലിയിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരെയാണ്

വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: പുത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഷ്യോളജി എന്നീ വിഷയങ്ങളിലേക്കാണ് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നത്. മതിയായ യോഗ്യത ഉള്ളവര്‍ക്ക് മെയ് 28ന് 11മണിക്ക് നടക്കുന്ന അഭിമുഖ്യത്തില്‍ പങ്കെടുക്കാം.

അധ്യാപകരുടെ ശ്രദ്ധയ്ക്ക്, മേപ്പയൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിരവധി ഒഴിവുകള്‍, അറിയാം വിശദമായി

മേപ്പയൂർ: മേപ്പയൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കണക്ക്, ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് വിഭാഗങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുകളുണ്ട്. ഒപ്പം സോഷ്യൽ വർക്ക്, സൈക്കോളജി, മലയാളം വിഭാഗങ്ങളിൽ സീനിയർ അധ്യാപകരുടെയും ഒഴിവുകളുണ്ട്. മെയ് 20ന് രാവിലെ 10മണിക്കാണ്‌ അഭിമുഖം.

ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; നോക്കാം വിശദമായി

‌ കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കടലുണ്ടി മണ്ണൂർ സി.എം. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ മാത്‌സ്‌ അധ്യാപക താത്കാലിക ഒഴിവുണ്ട്. അഭിമുഖം മേയ് 31-ന് 10 മണിക്ക്. ഫോൺ: 9846861725. താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സുവോളജി (സീനിയർ അധ്യാപകൻ),

ശ്വസനേന്ദ്രിയ പ്രശ്നങ്ങൾ മുതൽ ഹൃദയാഘാതം വരെ; കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരെ ഒരുവർഷത്തോളം നിരീക്ഷിച്ച്

അധ്യാപനം ഇഷ്ടപ്പെടുന്നവരാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം, നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം. വട്ടോളി ഗവ യുപി സ്കൂൾ, കോഴിക്കോട് ∙ മെഡിക്കൽ കോളജ് ക്യാംപസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, അത്തോളി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് നിയമനം. മെഡിക്കൽ കോളജ് ക്യാംപസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഹിന്ദി അധ്യാപക അഭിമുഖം 20 നു

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ

ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുവരുത്തി, ഇരുകാൽമുട്ടുകളും ചുറ്റികകൊണ്ട് അടിച്ചു തകര്‍ത്തു; തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിലുള്ളിലേക്ക് വിളിച്ചുവരുത്തി ഭാര്യയുടെ കാൽമുട്ട് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ സോജിയുടെ ഭാര്യ പാലോട് സ്വദേശി ഷൈനിക്ക് ആണ് പരിക്കേറ്റത്. ഷൈനിക്ക് തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പാലോട് വനത്തിനുള്ളില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇരുവരും തമ്മിൽ ഏറെ