സ്വർണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വെച്ചു; കോഴിക്കോടുനിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി


കോഴിക്കോട്: സ്വർണമാണെന്ന പറഞ്ഞ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതായി പരാതി. ചെറുവണ്ണൂർ കെ.എസ്.എഫ്.ഇ.യിൽ ഏപ്രിൽ 12-നാണ് സംഭവം. സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 1,50,000 രൂപ തട്ടിയതായതായാണ് പരാതി.

മലപ്പുറം വട്ടാംകുളം പാലപ്പറമ്പിൽ മുഹമ്മദ് മുനീർ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് ആരോപണം. ഇയാൾക്കെതിരെ കെ.എസ്.എഫ്.ഇ. മാനേജറാണ് നല്ലളം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.