വീട് വാങ്ങാനായി എത്തിയവര്‍ അകത്ത് കയറിയപ്പോള്‍ ഞെട്ടി! താമരശ്ശേരിയില്‍ വില്‍ക്കാനിട്ടിരുന്ന വീടിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍


താമരശ്ശേരി: ആനപ്പാറപൊയിലില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടന്നിരുന്ന വീട് വില്‍പ്പനയ്ക്ക് വെച്ചതായിരുന്നു. വീട് വാങ്ങാനായി നോക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ആനപ്പാറപൊയില്‍ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പൊലീസെത്തി തുടര്‍നടപടി ആരംഭിച്ചു.