Category: ആരോഗ്യം

Total 121 Posts

കൗമാരക്കാരിൽ ആത്മഹത്യ വർധിക്കുന്നു; മാതാപിതാക്കളും അധ്യാപകരും കുട്ടികളിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുതേ…

വടകര: ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പ്രിയപ്പെട്ടവരുടെ വിയോ​ഗം. സ്വാഭാവിക മരണങ്ങൾക്കും അപകടമരണങ്ങൾക്കും കാരണങ്ങളുണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ ആത്മഹത്യകൾ മരണ ശേഷവും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിൽ കൗമാരക്കാരും ഒട്ടും പിന്നിലല്ലെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. പേരാമ്പ്രയിലും കൊയിലാണ്ടിയിലുമുൾപ്പെടെ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിരവധി കെെമാരക്കാരാണ് ഈ അടുത്തിടെ ജീവതത്തിന് ഫുൾസ്റ്റോപ്പിട്ട് മരണത്തെ കൂട്ടുപിടിച്ചത്. ചെറുപ്രായത്തിൽ ഇത്രയേറെ

ഇത്തിരി കുഞ്ഞനാണെങ്കിലും കേമനാണ് ചിയ വിത്ത്; തടി കുറയ്ക്കാനും കൊളസ്ട്രോളിനെ ചെറുക്കാനും അത്യുത്തമം, അറിയാം ഗുണങ്ങൾ

പുതിന കുടുംബത്തിലെ പൂവിടുന്ന സസ്യമായ സാല്‍വിയ ഹിസ്പ്പാനിക്ക, സാല്‍വിയ കൊളംബേറിയ തുടങ്ങിയവയുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകള്‍. കൊളംബിയനു മുന്‍പുള്ള കാലഘട്ടത്തില്‍ ആസ്‌ടെക്കുകള്‍ ധാരാളമായി കൃഷി ചെയ്തിരുന്ന ഒരു വിളയും മെസോ അമേരിക്കന്‍ സംസ്‌കാരങ്ങളുടെ പ്രധാന ഭക്ഷണവുമായിരുന്നു ഇവ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയ്ക്കും കൃഷി രീതി വളരുന്ന സാഹചര്യങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് വിളയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.

ഉറങ്ങുന്നതിന് മുമ്പ് തണ്ണിമത്തന്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കണം! രാത്രി കിടക്കുന്നതിന് മുമ്പ് ഈ പഴങ്ങള്‍ കഴിക്കരുത്

രാത്രി ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. ആരോഗ്യത്തിന് നല്ലതെന്ന് കരുതിയാണ് പലരും ഈ ശീലം തുടരുന്നതും. എന്നാല്‍ രാത്രികാലങ്ങളില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല പഴങ്ങളും ദഹനത്തെ കാര്യമായി തടസ്സപ്പെടുത്തും. അതുകൊണ്ടുതന്ന രാത്രി ഉറങ്ങാന്‍ നേരം കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെക്കുറിച്ച് കൂടുതലറിയാം. പൈനാപ്പിള്‍ മിക്കവര്‍ക്കും

വേനല്‍ച്ചൂടില്‍ കരിഞ്ഞുപോയോ ? വേണം മുഖത്തിനും എക്‌സ്ട്രാ കെയര്‍

വേനല്‍ച്ചൂട് ഒരോ ദിവസം കഴിയും തോറും വര്‍ധിച്ചു വരികയാണ്. ചൂടുകാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമില്ല. പലപ്പോഴും പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലില്‍ ടൗണിലും മറ്റും പോവേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലം പലര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ചര്‍മസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ കാര്യം വേനല്‍ച്ചൂടില്‍ കഷ്ടമാണ്. പലപ്പോഴും

കണ്ണുകൾക്കും നഖത്തിനും മഞ്ഞനിറമുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം! മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ്. രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ

ചുട്ടുപ്പൊള്ളുന്ന ചൂടില്‍ പിടിമുറുക്കി രോ​ഗങ്ങൾ; കരുതലോടെ പ്രതിരോധിക്കാം ഈ രോ​ഗങ്ങളെ…

  കനത്ത ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. താപനിലയിൽ രണ്ട് മുതൽ നാല് ഡി​ഗ്രി സെഷ്യസിന്റെ വരെ വർ​ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തോടൊപ്പം മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. അതിനാൽ ഇവയെ പ്രതിരോധിക്കാൻ നമ്മൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍

വേനല്‍ച്ചൂടില്‍ വാടി വീഴല്ലേ! ശരീരം ‘കൂളാകാന്‍’ ഇവ കഴിച്ചുനോക്കൂ

വേനല്‍ക്കാലമായതോടെ കേരളം ചുട്ടുപൊള്ളുകയാണ്. ചൂട് കൂടിയതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ദിവസവും ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കാനും വെള്ളത്തിന്റെ അംശമുള്ള ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കാനും ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തി ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴവര്‍ഗങ്ങളെക്കുറിച്ച് വിശദമായി അറിയാം തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് മിക്കവരും

വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന മലപ്പുറം എടക്കര ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം എന്നറിയാം വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്

വെയിലുകൊണ്ട് മുഖം കരിവാളിച്ചോ? മുഖകാന്തി നിലനിര്‍ത്താന്‍ അടുക്കളയിലുളള ഈ സാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ

കഠിനമായ വേനലിലൂടെ കടന്നുപോകുന്നത്. വെയില്‍ പേടിച്ച് പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കുകയെന്നത് ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. വെയിലത്ത് പുറത്തിറങ്ങിയാലോ? സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരം ചര്‍മ്മ പ്രശ്നങ്ങളുണ്ടാകും. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് അഥവാ സണ്‍ ടാന്‍ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമാണ്. സൂര്യന്റെ ദോഷകരമായ

അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം; വഴികള്‍ ഇതാണ്

കുട്ടികളില്‍ വരെ കാണുന്ന പ്രശ്‌നമാണ് അമിതവണ്ണം. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ വലിയൊരു പരിധിവരെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവെക്കാം. തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരു വിഭാഗം ആളുകളുടെയും അമിതവണ്ണം പരിഹരിക്കാവും. അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസം ചുരുങ്ങിയത് 45 മിനിറ്റ്