ഒടുവില്‍ ആശ്വാസവാര്‍ത്ത; ഏറാമലയില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി


ഓര്‍ക്കാട്ടേരി: ഏറാമലയില്‍ നിന്നും ഇന്നലെ കാണാതായ യുവാവിനെ കണ്ടെത്തി. മരുന്നോളി താഴെകുനി സുനില്‍കുമാറിനെയാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ സുനില്‍ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു.

ഏറാമലയില്‍ തറവാടിനടുത്തുള്ള വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുനിലിനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണായത്. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഇതിനിടെ സുനിലിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തിയിലായ കുടുംബം എടച്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ രാത്രി സുനിലിനെ ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ടതായി ബന്ധുക്കള്‍ വിവരം ലഭിച്ചിരുന്നു.