Tag: #Man Missing

Total 10 Posts

ഒടുവില്‍ ആശ്വാസവാര്‍ത്ത; ഏറാമലയില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

ഓര്‍ക്കാട്ടേരി: ഏറാമലയില്‍ നിന്നും ഇന്നലെ കാണാതായ യുവാവിനെ കണ്ടെത്തി. മരുന്നോളി താഴെകുനി സുനില്‍കുമാറിനെയാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ സുനില്‍ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. ഏറാമലയില്‍ തറവാടിനടുത്തുള്ള വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുനിലിനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണായത്. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ സുനിലിന്റെ

തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊര്‍ജ്ജിതം

തലശ്ശേരി: തലശ്ശേരി പൊലീസ് എസ്ഐയെ കാണാനില്ലെന്ന് പരാതി. ടൌണ്‍ സ്റ്റേഷനിലെ എസ്.ഐ കൂത്തുപറമ്പ് കോളയാട് സ്വദേശി ലിനേഷ്.സി.പിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നാണ് ഭാര്യ തലശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തലേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തലശ്ശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയ ലിനേഷ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്റ്റേഷനില്‍ എത്തുമെന്ന് അന്നേ ദിവസം

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്, കാണാതായശേഷം ഒരു ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെത്തിയെന്ന് കണ്ടെത്തല്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിന്റെ (32) തിരോധാനം സംബന്ധിച്ച കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദീപക്കിന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് തീരുമാനം. ദീപക്കിനെ കാണാതായതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് ദീപക്കിന്റെ അമ്മ ശ്രീലത

വീട്ടിൽ നിന്ന് പോയത് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല, ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയത്; അന്വേഷണ സംഘത്തിന് മുന്നിൽ മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിന്റെ അമ്മ

മേപ്പയ്യൂർ: കൂനം വള്ളിക്കാവിലെ വടക്കേടത്തു കണ്ടി ദീപകിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദീപക്കിൻ്റെ അമ്മ ശ്രീലതയേയും സഹോദരീ ഭർത്താവിനേയും മേപ്പയൂർ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റേഷനിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ജൂൺ എഴിന് വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ദീപക്

നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയിലേറെ, വീട്ടിലെത്തിയില്ല, നാദാപുരത്ത് വീണ്ടും വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി

നാദാപുരം: ഗള്‍ഫില്‍ നിന്നെത്തിയ നാദാപുരം സ്വദേശിയായ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍

ഇർഷാദിനും ദീപക്കിനും പിന്നാലെ വീണ്ടും തിരോധാനം; ഒന്നര മാസമായി സഹോദരനെ പറ്റി യാതൊരു വിവരവുമില്ല; നാദാപുരം ജാതിയേരി സ്വദേശിയുടെ തിരോധാനത്തിൽ പരാതി നൽകി (വീഡിയോ കാണാം)

നാദാപുരം: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്നു സഹോദരൻ. നാദാപുരം ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്‍റെ കയ്യില്‍ എന്തോ

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനക്കേസ്; കേസെടുത്തത് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ മൊഴിയില്‍

പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന് ഇയാളാണ് യുവതിയെ

തിരുവങ്ങൂരിൽ നിന്ന് പതിനഞ്ച് വയസ്സുകാരനെ കാണാനില്ല

കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് മശ്രിക്കിൽ പതിനഞ്ചു വയസ്സുകാരനായ മുഹമ്മദ്‌ റിശാലിനെ കാണാനില്ല.  അത്തോളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതാണ്. പഠനത്തിൽ മിടുക്കനായ മിശ്രിക്ക് രണ്ടു ദിവസമായി സ്കൂളിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി

വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി

വടകര: വടകരയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസ്സാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.

കൊല്ലം പിഷാരികാവിനടുത്ത് കാണാതായ 21കാരനെ കണ്ടെത്തി

കൊയിലാണ്ടി: പിഷാരികാവിനടുത്ത് ഇന്നലെ പുലര്‍ച്ചെ കാണാതായ 21കാരനെ കണ്ടെത്തി. തളിപ്പുറത്ത് ചെറുവാഴയില്‍ ശ്യാംലാലിനെ പാലക്കാട് വെച്ചാണ് കണ്ടെത്തിയത്. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി പാലക്കാട് പോയതാണെന്ന് യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാത്രിയോടെ ശ്യാംലാലിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.