ജനങ്ങള്‍ ടീച്ചര്‍ക്കൊപ്പമെന്ന് തെളിയിച്ച് സ്വീകരണ കേന്ദ്രങ്ങള്‍; കെ.കെ ശൈലജ ടീച്ചറുടെ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പൊതുപര്യടനം പുരോഗമിക്കുന്നു


കരിയാട്‌: എൽഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പൊതുപര്യടനം പുരോഗമിക്കുന്നു. രാവിലെ പടന്നക്കരയില്‍ നിന്നും ആരംഭിച്ച പര്യടനത്തില്‍ നൂറുകണക്കിന് പേരാണ് ടീച്ചറെ കാണാനായി എത്തിയത്. ജനങ്ങൾ ഇടതപക്ഷത്തോടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ സ്വീകണ കേന്ദ്രവുമെന്ന് കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

പുളിയനമ്പ്രം, കല്ലറക്കൽ പീടിക, ചെറ്റക്കണ്ടി, മുണ്ടത്തോട്, സെൻട്രൽ പൊലിയൂർ, ചിറക്കര, നൂനുപ്രം എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയായി. പൂവ്വത്തിൻ കീഴിൽ, വെങ്ങളം, മുതിയങ്ങ, പൂക്കോട് തെരു, കുനിയിൽ പാലം, അടിയറ പാറ, ചോരക്കുളം കനാൽ, നായനാർ നഗർ, കുന്നിന് മീത്തൽ, കോങ്ങാറ്റ കൃഷ്ണപ്പിള്ള നഗർ, മൂഴിവയൽ, വാച്ചാലി പീടിക, പാറമ്മൽ,കൈവേലിക്കൽ, ബേസിൽ പീടിക, പാലിലാണ്ടി പീടിക എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 8.30 ക്ക് പാലത്തായിയിൽ പര്യടനം അവസാനിക്കും.

കൂത്തുപറമ്പ് നിയോജകമണ്ഡലം സെക്രട്ടറി കെ ധനജ്ഞയൻ, കെ പി മോഹനൻ, എംഎൽഎ, എൽ ഡി എഫ് നേതാക്കള്‍ എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും കൊന്നപ്പൂവും, രക്തഹാരവുമായി കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് ടീച്ചറെ കാണാനായി കാത്തിരുന്നത്. എല്ലാവര്‍ക്കും കൈ കൊടുത്ത് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് ടീച്ചറുടെ പര്യടനം.