‘കോണ്‍ഗ്രസ് അപമാനിച്ചത് അധ്വാനത്തിന്റെ അന്തസിനെ’; വടകരയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം


വടകര: തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ വടകരയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം യൂണിയന്‍ ജില്ലാ സെക്രട്ടറി പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

നഗരപരിധിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അണിനിരന്ന പ്രടനം അഞ്ചുവിളക്ക് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. ടി.വി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കെ.എം ഷൈനി, എന്‍.എം സാവിത്രി എന്നിവര്‍ സംസാരിച്ചു.