Tag: Shafi Parampil

Total 12 Posts

മോര്‍ഫ് ചെയ്ത ചിത്രങ്ങളും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം, വ്യക്തിഹത്യ; വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പരാതി, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ശൈലജ ടീച്ചര്‍

വടകര: സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന ലൈംഗിക അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയുമായി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുഖ്യനേതൃത്വത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാണ് ശൈലജ ടീച്ചര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. തന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും

‘ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫിക്ക് നല്ലത്, അശ്ലീലം പറഞ്ഞ് പെണ്ണുങ്ങളെ തോൽപ്പിക്കാമെന്നത് അതിമോഹം’; കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ കോണ്‍ഗ്രസ് അധിക്ഷേപത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക ഷാഹിന കെ.കെ

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ലൈംഗിക അധിക്ഷേപത്തെയും സൈബര്‍ അറ്റാക്കിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന. സോഷ്യല്‍മീഡിയയിലൂടെയാണ് ഷാഹിനയുടെ പ്രതികരണം. ”ടീച്ചറെ ലൈംഗികമായി അധിക്ഷേപിക്കുന്ന ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കുന്നതാണ് ഷാഫി പറമ്പിലിന് നല്ലതെന്നും, റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന് മുദ്രാവാക്യം

കൊയിലാണ്ടിയില്‍ മുഖ്യമന്ത്രിയെത്തുന്നു, യെച്ചൂരിയുടെ പ്രസംഗം, ഡി.കെ ശിവകുമാറിന്റെ പ്രചാരണം, വടകര പിടിക്കാന്‍ ഇരുമുന്നണികളും ശക്തമായി രംഗത്ത്; തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് അടക്കുമ്പോള്‍ വടകരയില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡല പര്യടന പരിപാടിയുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്. ഇനി സംസ്ഥാന, ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ കൊണ്ടുവന്ന് പ്രചരണം ശക്തമാക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം. മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയും യെച്ചൂരിയുടെ പ്രചാരണവും: വടകരയില്‍ ഏറ്റവുമാദ്യം

‘കോണ്‍ഗ്രസ് അപമാനിച്ചത് അധ്വാനത്തിന്റെ അന്തസിനെ’; വടകരയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

വടകര: തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ വടകരയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം യൂണിയന്‍ ജില്ലാ സെക്രട്ടറി പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നഗരപരിധിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അണിനിരന്ന പ്രടനം അഞ്ചുവിളക്ക് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. ടി.വി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കെ.എം ഷൈനി,

വധശ്രമക്കേസ് പ്രതികളെ കെട്ടിപ്പിടിച്ച് ഷാഫി, അക്രമ രാഷ്ട്രീയത്തിനെതിരെ ഒഴുക്കുന്നത് മുതലക്കണ്ണീരോ എന്ന് ചോദ്യം; മേപ്പയ്യൂരിൽ പ്രതിഷേധം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ആലിംഗനം ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ വിമര്‍ശനമുയരുന്നു. ആക്രമിക്കപ്പെട്ട നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിന്റെ കുടുംബം അടക്കം ഷാഫിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തുന്നിരിക്കുകയാണ്. 2023 ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിയോടെയാണ് എടത്തില്‍ മുക്കില്‍ പൊതുനിരത്തില്‍വെച്ച് സുനിലിനെ ഇന്നോവ കാറിലെത്തിയ

‘മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ തള്ളികളയാന്‍ സാധിക്കില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി; വടകരയിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച കോൺഗ്രസ്‌ നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം വടകര ഡോട് ന്യൂസിനോട്

വടകര: കേരളത്തിലെ ഏറ്റവും സീനിറായ നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ ഉറപ്പിനാലാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്ന് വടകരയിലെ യുഡിഎഫ് വിമതന്‍ കോൺഗ്രസ്‌ നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എന്നും താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിട്ട് എവിടെയും പോയിട്ടില്ലെന്നും, ഇനി മുതല്‍ വടകര പാര്‍ലിമെന്റ്

ചിത്രം വ്യക്തം, യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിച്ചു; വടകരയിൽ മത്സരരംഗത്ത് പത്ത് സ്ഥാനാര്‍ത്ഥികള്‍

വടകര: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികളാണുള്ളത്‌. ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിന്‍വലിച്ചത്‌. വടകരയിലെ യു.ഡി.എഫ് വിമതന്‍ അബ്ദുൾ റഹീമാണ് പത്രിക പിന്‍വലിച്ചത്‌. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. ഇതോടെ

‘മുദ്രാവാക്യങ്ങള്‍ യു.ഡി.എഫിന്റെ അറിവോടെ നേരത്തെതന്നെ എഴുതികൊണ്ടുവന്നത്‌, തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തിൽ ഷാഫി പറമ്പില്‍ നിലപാട് പറയാത്തത് എന്തുകൊണ്ട്‌’; എൽ.ഡി.എഫ്

വടകര: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും യുഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എന്തുകൊണ്ടാണ് നിലപാട് പറയാൻ തയ്യാറാകത്തതെന്ന് എൽഡിഎഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മിറ്റി. പണിയെടുക്കുന്നവരെയും പൊതു പ്രവർത്തനത്തിലിടപെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യു ഡിഎഫും സ്ഥാനാർത്ഥിയും വെച്ചു പുലർത്തുന്നതെന്നാണ് ഈ മൗനം

‘യു.ഡി.എഫ് അപമാനിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും”; മനയത്ത് ചന്ദ്രൻ

ചോറോട് ഈസ്റ്റ്: തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെയും പ്രവർത്തകരുടെയും നടപടിയിൽ ഉള്ള പ്രതിഷേധമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വീകരിക്കുന്ന സമീപനമെന്ന് ആർ. ജെ.ഡി. സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രവർത്തനകൾക്കായി 86 ബൂത്ത് കമ്മിറ്റി ഓഫീസ് കണ്ടോത്ത്‌

തൊഴിലുറപ്പ് തൊഴിലാളികള്‍ അഭിമാനം, പാനൂര്‍ സ്‌ഫോടനം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്നത് യു.ഡി.എഫിന്റെ വ്യാമോഹമാണെന്ന് കെ.കെ ശൈലജ ടീച്ചര്‍

വടകര: പാനൂര്‍ സ്‌ഫോടനം ക്രിമിനൽ പ്രവർത്തനമാണെന്നും അതുമായി പാർട്ടിക്ക് ബന്ധമില്ലെന്നും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് പാനൂര്‍ സ്‌ഫോടനം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ പാനൂര്‍ സംഭവം ചര്‍ച്ചയാവുമെന്നത് യു.ഡി.എഫിന്റെ വ്യാമോഹമാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. വടകരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. വിഷയ