ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളുടെ മൃതദേഹം: ദുരൂഹത, അന്വേഷണം ആരംഭിച്ച് പൊലീസ്


ഒഞ്ചിയം: ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. നെല്ലാച്ചേരി പള്ളിയുടെ പിറകില്‍ ഇന്ന് രാവിലെയാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്.

ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം അവശനിലയിലായി കിടന്നിരുന്ന ചെറുതുരുത്തി സ്വദേശി ശ്രീരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കിടന്നിരുന്ന പറമ്പില്‍ നിന്നും ഉപയോഗിച്ച് സിറിഞ്ച് എടച്ചേരി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.