പ്രകൃതി സൗന്ദര്യം ക്യാന്‍വാസിലാക്കി ഇരുപത്തഞ്ചോളം ചിത്രകാരന്മാര്‍; ശ്രദ്ധ നേടി കചിക ആര്‍ട് ഗ്യാലറിയുടെ ചിത്രരചനാ ക്യാമ്പ്


വടകര: ചിത്രകല ജനകീയമാക്കുന്നതിന്റെ ഭാഗമായി കചിക ആര്‍ട്ട് ഗ്യാലറിയും ശ്രീനി ന്യൂസുമായി ചേര്‍ന്ന് ‘പ്ലെയിന്‍ എയര്‍’ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. പുറങ്കര മിയാവാക്കി തീരത്ത് സംഘടിപ്പിച്ച ക്യാമ്പില്‍ ഇരുപത്തഞ്ചോളം ചിത്രകാരന്മാര്‍ പങ്കെടുത്തു.

സമാപനച്ചടങ്ങ് രമേശ് രഞ്ജനം ഉദ്ഘാടനം ചെയ്തു. ടി.വി സജേഷ് അധ്യക്ഷത വഹിച്ചു. പവിത്രന്‍ ഒതയോത്ത്, ജഗദീഷ് പാലയാട്ട്, പി.പി രാജന്‍, ശശി പഴങ്കാവ് എന്നിവര്‍ സംസാരിച്ചു.