Tag: death

Total 481 Posts

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം

കണ്ണൂര്‍: അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളിക്കാവിന് സമീപം പോസ്റ്റ്‌ ഓഫീസിന് അടുത്താണ്‌ സംഭവം. സുവിഷത്തില്‍ സുനന്ദ വി ഷേണായി(78), മകള്‍ ദിപ വി.ഷേണായി(44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസം പഴക്കമുണ്ട്. മൂന്ന് ദിവസം മുമ്പ് വോട്ട് ചെയ്യാനായി ഇവര്‍ പുറത്തേക്ക്‌ പോയിരുന്നു. അതിന് ശേഷം ഇവരെ പുറത്ത് കണ്ടിരുന്നില്ല. വീട്

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണു; തലശ്ശേരിയില്‍ പതിനാലുകാരന് ദാരുണാന്ത്യം

തലശ്ശേരി: മാടപ്പീടികയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന്‍ മരിച്ചു. പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കല്‍ത്തൂണില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെയായിരുന്നു അപകടം. കല്‍തൂണ്‍ ഇളകി പെട്ടെന്ന് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഹേഷ്-സുനില ദമ്പതികളുടെ മകനാണ് ശ്രീനികേത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവില്‍

പുതുപ്പണം പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു

പുതുപ്പണം: പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, നന്ദന. സഹോദരങ്ങൾ: നളിനി, രാജേന്ദ്രൻ, നിർമല, രമേശൻ, ലസിത, വിനോദൻ.

വടകരയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

വടകര: വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കയറുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ്: കുണ്ടുകണ്ടത്തില്‍ ഹസ്സന്‍.

പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പുറക്കാട് സ്വദേശിയുടേത്

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുറക്കാട് സ്വദേശി കോടന്നൂര്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേ ഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ദീപ ടീച്ചര്‍. അച്ഛന്‍: പരേതനായ

തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍, വടകരയിലെ തെയ്യക്കാരില്‍ പ്രധാനി; ഉത്സവപ്രേമികള്‍ക്ക് തീരാനഷ്ടമായി മുയിപ്പോത്ത് അനീഷ് കുമാറിന്റെ മരണം

ചെറുവണ്ണൂര്‍: തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍…കടത്തനാട്ടിലെ പ്രധാന തെയ്യക്കാരന്‍. അന്തരിച്ച തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷ് കുമാറിന്റെ കലാജീവിതത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് ഇതാണ്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അനീഷിന്റെ അപ്രതീക്ഷിത വിയോഗം. ചെറുപ്രായത്തില്‍ തന്നെ മുയിപ്പോത്തുള്ള ക്ഷേത്രത്തില്‍ ചെണ്ട കൊട്ടിയാണ് അനീഷിന്റെ കലാജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ ചന്തുപണിക്കറുടെ പാത പിന്തുടര്‍ന്ന് തെയ്യം മേഖലയിലെത്തിയ അനീഷ് വളരെ

ഒമാനില്‍ സ്പീഡ് ബോട്ടപകടം; കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഒമാനിലെ ഖസബിലുണ്ടായ സ്പീട് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ മരിച്ച സംഭവം; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എടച്ചേരി പോലീസ്‌

ഒഞ്ചിയം: നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എടച്ചേരി പോലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ

ചെമ്മരത്തൂരില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

വടകര: ചെമ്മരത്തൂരില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചോറോട്ട് സ്വാതിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ഏഴുമാസം ഗര്‍ഭിണിയായിരുന്നു സ്വാതി. ഇന്നലെ അസ്വസ്ഥത ഉണ്ടായതിനിടെ തുടര്‍ന്ന് സ്ഥിരമായി പോവുന്ന ആശുപത്രിയില്‍ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഭര്‍ത്താവ്: കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദ്. അച്ഛന്‍: ചോറോട്ട് കൃഷ്ണ കുമാര്‍. അമ്മ: നന്ദജ. സഹോദരി: ശ്വേത.

ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിൽ ചാടി; തിരച്ചില്‍ തുടരുന്നു

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇതുവഴി പോയ ലോറി ഡ്രൈവറാണ് ഇരുവരും ആറ്റിലേക്ക് ചാടുന്നതായി കണ്ടതായി പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നെടുമുടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. നിലവില്‍ തിരച്ചില്‍ തുടരുകയാണ്. ചാടിയവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂബാ ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍