ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിൽ ചാടി; തിരച്ചില്‍ തുടരുന്നു


ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ഇതുവഴി പോയ ലോറി ഡ്രൈവറാണ് ഇരുവരും ആറ്റിലേക്ക് ചാടുന്നതായി കണ്ടതായി പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നെടുമുടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. നിലവില്‍ തിരച്ചില്‍ തുടരുകയാണ്.

ചാടിയവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂബാ ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.