ചെമ്മരത്തൂരില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു


വടകര: ചെമ്മരത്തൂരില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചോറോട്ട് സ്വാതിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു.

ഏഴുമാസം ഗര്‍ഭിണിയായിരുന്നു സ്വാതി. ഇന്നലെ അസ്വസ്ഥത ഉണ്ടായതിനിടെ തുടര്‍ന്ന് സ്ഥിരമായി പോവുന്ന ആശുപത്രിയില്‍ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഭര്‍ത്താവ്: കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദ്. അച്ഛന്‍: ചോറോട്ട് കൃഷ്ണ കുമാര്‍. അമ്മ: നന്ദജ. സഹോദരി: ശ്വേത.