മണിയൂരില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കുട്ടി മരിച്ചത് ശ്വാസം മുട്ടി, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്


മണിയൂര്‍: അട്ടക്കുണ്ടില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടി മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പയ്യോളി പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10മണിയോടെയാണ് കുട്ടിയ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്‌.