Tag: death

Total 488 Posts

വടകരയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

വടകര: വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കയറുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ്: കുണ്ടുകണ്ടത്തില്‍ ഹസ്സന്‍.

പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പുറക്കാട് സ്വദേശിയുടേത്

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുറക്കാട് സ്വദേശി കോടന്നൂര്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേ ഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ദീപ ടീച്ചര്‍. അച്ഛന്‍: പരേതനായ

തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍, വടകരയിലെ തെയ്യക്കാരില്‍ പ്രധാനി; ഉത്സവപ്രേമികള്‍ക്ക് തീരാനഷ്ടമായി മുയിപ്പോത്ത് അനീഷ് കുമാറിന്റെ മരണം

ചെറുവണ്ണൂര്‍: തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍…കടത്തനാട്ടിലെ പ്രധാന തെയ്യക്കാരന്‍. അന്തരിച്ച തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷ് കുമാറിന്റെ കലാജീവിതത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് ഇതാണ്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അനീഷിന്റെ അപ്രതീക്ഷിത വിയോഗം. ചെറുപ്രായത്തില്‍ തന്നെ മുയിപ്പോത്തുള്ള ക്ഷേത്രത്തില്‍ ചെണ്ട കൊട്ടിയാണ് അനീഷിന്റെ കലാജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ ചന്തുപണിക്കറുടെ പാത പിന്തുടര്‍ന്ന് തെയ്യം മേഖലയിലെത്തിയ അനീഷ് വളരെ

ഒമാനില്‍ സ്പീഡ് ബോട്ടപകടം; കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഒമാനിലെ ഖസബിലുണ്ടായ സ്പീട് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ മരിച്ച സംഭവം; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എടച്ചേരി പോലീസ്‌

ഒഞ്ചിയം: നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എടച്ചേരി പോലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ

ചെമ്മരത്തൂരില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു

വടകര: ചെമ്മരത്തൂരില്‍ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചോറോട്ട് സ്വാതിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ഏഴുമാസം ഗര്‍ഭിണിയായിരുന്നു സ്വാതി. ഇന്നലെ അസ്വസ്ഥത ഉണ്ടായതിനിടെ തുടര്‍ന്ന് സ്ഥിരമായി പോവുന്ന ആശുപത്രിയില്‍ പോയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഭര്‍ത്താവ്: കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദ്. അച്ഛന്‍: ചോറോട്ട് കൃഷ്ണ കുമാര്‍. അമ്മ: നന്ദജ. സഹോദരി: ശ്വേത.

ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിൽ ചാടി; തിരച്ചില്‍ തുടരുന്നു

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇതുവഴി പോയ ലോറി ഡ്രൈവറാണ് ഇരുവരും ആറ്റിലേക്ക് ചാടുന്നതായി കണ്ടതായി പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നെടുമുടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. നിലവില്‍ തിരച്ചില്‍ തുടരുകയാണ്. ചാടിയവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂബാ ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍

മണിയൂരില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കുട്ടി മരിച്ചത് ശ്വാസം മുട്ടി, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്

മണിയൂര്‍: അട്ടക്കുണ്ടില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടി മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പയ്യോളി പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10മണിയോടെയാണ് കുട്ടിയ വീട്ടിലെ കിടപ്പ് മുറിയില്‍

ഇന്നലെ മുതൽ കാണാതായ മകനെ തിരഞ്ഞിറങ്ങിയ അമ്മ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മകനെ, ലഹരി ഉപയോ​ഗിച്ചതായി സൂചന; ഒഞ്ചിയത്തെ യുവാക്കളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒഞ്ചിയം: നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമിതമായി ലഹരി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്നും ഉപയോഗിച്ച സിറിഞ്ചുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. മരിച്ച അക്ഷയിയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മ നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന്

ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളുടെ മൃതദേഹം: ദുരൂഹത, അന്വേഷണം ആരംഭിച്ച് പൊലീസ്

ഒഞ്ചിയം: ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. നെല്ലാച്ചേരി പള്ളിയുടെ പിറകില്‍ ഇന്ന് രാവിലെയാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം അവശനിലയിലായി കിടന്നിരുന്ന ചെറുതുരുത്തി സ്വദേശി ശ്രീരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ്