ഒമാനില്‍ സ്പീഡ് ബോട്ടപകടം; കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: ഒമാനിലെ ഖസബിലുണ്ടായ സ്പീട് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.