ഉഷ്ണതരംഗ മുന്നറിയിപ്പ്; അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി


തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അംഗനവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ അംഗനവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രിഷന്‍ വീടുകളിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.