വടകര നഗരസഭയുടെ പുതിയ വൈസ് ചെയര്‍മാനായി പി.കെ സതീശന്‍ മാസ്റ്റര്‍ ചുമതലയേറ്റു


വടകര: നഗരസഭയുടെ പുതിയ വൈസ് ചെയര്‍മാനായി സിപിഎമ്മിലെ പി.കെ സതീശന്‍ മാസ്റ്റര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തിലാണ് സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിലെ പ്രതീഷ് സിവിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ ധാരണ പ്രകാരം സിപിഐയിലെ പി.സജീവ് കുമാര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് പി.കെ സതീശന്‍ വൈസ് ചെയര്‍മാനാവുന്നത്.

നഗരസഭയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച പദ്ധതികള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോവുകയും യാഥാര്‍ത്ഥ്യമാക്കുകയുമാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രധാന പദ്ധതിയെന്ന് സതീശന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, ഇന്‍ഡോര്‍ സ്‌റ്റേഡിയം പോലുള്ള പദ്ധതികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ പുതിയ ഭരണസമിതി നിലവില്‍ വന്ന സമയത്ത് ഒരു വര്‍ഷം സതീശന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് എല്‍ജെഡിയിലെ കെ.കെ വനജ ഒരു വര്‍ഷവും പിന്നീട് സിപിഐയിലെ പി.സജീവ് കുമാര്‍ ഒരു വര്‍ഷവും വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു.