വളയം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ച കേസ്; രണ്ട് യുവാക്കള്‍ അറസ്റ്റില്‍


വളയം: സി.പി.എം വളയം നിരവുമ്മൽ ബ്രാഞ്ചംഗവും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷിനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിനൂര്‍ പുളിയത്താണ്ടി അശ്വിന്‍(23), നെല്ലിയുള്ളതില്‍ കോടിയുറ അതുല്‍ ലാല്‍ (24) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം. മാസ്‌ക് ധരിച്ചായിരുന്നു രണ്ടുപേരും എത്തിയത്‌. തുടര്‍ന്ന് കോടിയുറ ചേരനാണ്ടി ഭാഗത്ത് പുഴയോരത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഇരുവരും ചേര്‍ന്ന് ലിനീഷിനെ മര്‍ദിക്കുകയായിരുന്നു.

മർദ്ദനമേറ്റ ലിനീഷ് പിന്നീട്‌ നാദാപുരം താലൂക്കാശുപത്രിയിൽ ചികിത്സ നേടി. വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് അജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്‍, എസ്ഐ മണ്ണ്കണ്ടി ഹരിദാസന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.