ഒരിക്കല്‍ക്കൂടി അവര്‍ ഒത്തുച്ചേരുന്നു; മടപ്പള്ളി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 21ന്‌


വടകര: മടപ്പള്ളി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ 1980 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പഠിച്ചവര്‍ വീണ്ടും ഒത്തുചേരുന്നു. ‘നെല്ലിക്ക’ എന്ന പേരില്‍ മെയ് 21നാണ്‌ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ ആയിരത്തിഅഞൂറോളം പുര്‍വ്വ വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446280820, 9961540843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതതാണ്.

കഴിഞ്ഞ 31 വര്‍ഷമായി മടപ്പള്ളിയിലെ രണ്ട് ഹയര്‍സെക്കന്ററി സ്‌ക്കൂളുകളുടെയും വികസനത്തിന് നിരവധി കാര്യങ്ങളാണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ചെയ്തുവരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.ജയലക്ഷ്മി, ബി.കെ വീണ, കെ.പി വനജ, പി.പി രാഘവന്‍, സെക്രട്ടറി എ.പി നാസര്‍, പാലേരി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.