Tag: death anniversary

Total 4 Posts

രണ്ടാം ചരമവാര്‍ഷികത്തില്‍ ഏറാമല കീരാട്ട്‌ അനന്തനെ അനുസ്മരിച്ച് കോൺഗ്രസ് (എസ്)

വടകര: കോൺഗ്രസ് (എസ്) ഏറാമല മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് നിര്‍വാഹക സമിതി അംഗവുമായിരുന്ന കീരാട്ട്‌ അനന്തന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ വടകര കളിക്കളം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് വി.ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ എം.കെ കുഞ്ഞിരാമൻ

ജീവിതത്തില്‍ അറിഞ്ഞും ചിന്തിച്ചും അനുഭവിച്ചും എഴുത്തുണ്ടാക്കിയ സാഹിത്യകാരന്‍; പാലേരിയുടെ കഥാകാരന്‍ ടി.പി.രാജീവന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

പേരാമ്പ്ര: പാലേരിയുടെ കഥാകാരന്‍ ടി.പി.രാജീവന്‍ ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുകയാണ്. പാലേരിയില്‍ ജനിച്ച് കോട്ടൂരില്‍ അവസാനകാലം ചെലവിട്ട ടി.പി രാജീവന്റെ എഴുത്തില്‍ ഈ രണ്ട് ഗ്രാമങ്ങളും അവിടുത്തെ ജീവിതവുമായിരുന്നു നിറഞ്ഞുനിന്നത്. രാജീവന്റെ അച്ഛന്റെ വീടാണ് പാലേരി. കോട്ടൂര്‍ അമ്മയുടേതും. രണ്ടുഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടും അറിഞ്ഞ രാജീവന്റെ രണ്ട് നോവലുകളിലും ആ ഗ്രാമങ്ങള്‍ കാണാം.

മണിയൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ടി.കെ.നാരായണൻ വിട പറഞ്ഞിട്ട് അഞ്ചാണ്ട്; സഖാവിനെ അനുസ്മരിച്ച് നാട്

മണിയൂർ: മണിയൂരിന്റെ പ്രിയ സഖാവ് വിട പറഞ്ഞിട്ട് അഞ്ചാണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മണിയൂരിലെ സ്ഥാപക നേതാവായ ടി.കെ.നാരായണന്റെ ചരമവാർഷികദിനം സമുചിതമായി ആചരിച്ച് സിപിഎം. അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഞ്ചാം ചരമവാർഷികദിനത്തോടനുബന്ധിച്ച് രാവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനമുണ്ടായിരുന്നു . തുടര്‍ന്ന്  വീട്ടുവളപ്പിലെ ടി.കെ.നാരായണന്‍ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം 

‘അരൂർ-കല്ലുംപുറം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം പടുത്തുയർത്തുയർത്തിയ അമരക്കാരൻ’; എൻ.അബ്ദുള്ളയുടെ ചരമ വാർഷിക ദിനം ആചരിച്ചു

നാദാപുരം: അരൂർ – കല്ലുംപുറം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം പടുത്തുയർത്തുന്നതിന് പ്രധാന പങ്ക് വഹിച്ച എൻ.അബ്ദുള്ളയുടെ ചരമ വാർഷിക ദിനം ആചരിച്ചു. കല്ലുംപുറത്ത് നടന്ന പൊതുയോഗം സി.പി.ഐ.എം നാദാപുരം ഏരിയ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. 1970-80 കാലഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടത്ര സ്വാധീനം ഇല്ലാത്ത കല്ലുംപുറത്ത് ജീവിത പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് പാർട്ടിക്കൊപ്പം