Category: ഒഞ്ചിയം

Total 345 Posts

‘അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത്‌ മാനസികമായി തകര്‍ത്തു’; ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌

വടകര: ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌. ആത്മഹത്യ ചെയ്യാന്‍ കാരണം പഞ്ചായത്ത് സെക്രട്ടറിയാണെന്ന് വ്യക്തമാക്കുന്ന പ്രിയങ്കയുടെ ശബ്ദ സന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തകര്‍ത്തുവെന്ന് പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”നിരവധി തവണ

ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നില്‍ അവധി നിഷേധിച്ചതെന്ന് ആരോപണം

ഓര്‍ക്കാട്ടേരി: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന യുവതി ആത്മഹത്യ ചെയ്തത് പഞ്ചായത്തില്‍ നിന്നും അവധി നിഷേധിച്ചത് കൊണ്ടാണെന്ന് ആരോപണം. വൈക്കിലശ്ശേരിയില്‍ പുതിയോട്ടില്‍ പ്രിയങ്കയെയാണ്‌ ഇന്നലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇരുപത്തിയാറ് വയസായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരിസരവാസികള്‍ വന്ന് വാതില്‍ തുറന്ന്

ഒഞ്ചിയം പുന്നോല ബാബു അന്തരിച്ചു

വടകര: ഒഞ്ചിയം പുന്നോല ബാബു അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഷൈമ. അച്ഛന്‍: പരേതനായ ഗോവിന്ദന്‍, അമ്മ: പാറു. സഹോദരന്‍: വിജയന്‍. സഞ്ചയനം: വെള്ളിയാഴ്ച

സിപിഐ വടകര മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി ശശിയുടെ ഓര്‍മകളില്‍ വെള്ളികുളങ്ങര

വെള്ളികുളങ്ങര: സിപിഐ വടകര മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി ശശിയുടെ എട്ടാം ചരമവാർഷികം വെള്ളികുളങ്ങരയിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. ആർ.സത്യൻ, ഇ.രാധാകൃഷ്ണൻ, വി.പി രാഘവൻ, സി രാമകൃഷ്ണൻ, പി സജീവ് കുമാർ, കെ

കാണാന്‍ കൊതിക്കുന്ന ഒട്ടനവധി ചിത്രങ്ങളുടെ പ്രദര്‍ശനം; ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ഒഞ്ചിയം: ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. ചോമ്പാല്‍ ദൃശ്യം ഫിലിംസൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നളെ മുതല്‍ മാര്‍ച്ച് മൂന്നുവരെ ചോമ്പാല്‍ ആത്മവിദ്യാസംഘം ഹാളിലാണ് പരിപാടി നടക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിന് മേളയുടെ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. മൂന്നിന് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം കെ.കെ രമ എം.എല്‍.എ. ഉദ്ഘാടനം

വെള്ളികുളങ്ങര ഇനി വോളിബോള്‍ മത്സരങ്ങളുടെ ആരവങ്ങളിലേക്ക്; ജില്ലാ എ ഡിവിഷന്‍ വോളി ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ടീം വെള്ളികുളങ്ങര വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാ എ. ഡിവിഷന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കു. പുരുഷ-വനിതാ വിഭാഗങ്ങള്‍ക്കായി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ വെള്ളികുളങ്ങര ടൗണില്‍ തയ്യാറാക്കിയ പുത്തന്‍പുരയില്‍ ഇബ്രാഹീം ഹാജി സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പുരുഷവിഭാഗത്തില്‍ കോഴിക്കോട് സായ്സെന്റര്‍, വോളി

ടി.പി വധക്കേസ്: പ്രതികളായ 2 സിപിഎം നേതാക്കൾ കീഴടങ്ങി; ഒരാൾ വന്നത് ആംബുലൻസിൽ

വടകര: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കോടതിയില്‍ എത്തി കീഴടങ്ങി. കേസില്‍ പത്താം പ്രതിയായ കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയില്‍ എത്തി കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്. ഈ മാസം 26ന്

മുസ്ലീം ലീഗ് പഞ്ചായത്ത് സമ്മേളനം; അഴിയൂരില്‍ യുവജന സംഗമം

അഴിയൂര്‍: മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു. നയീം നിസാര്‍ നഗറില്‍ നടന്ന സംഗമം മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം.സി വടകര ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ ടി സി എച്ച് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ആറുവയസ്സുകാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നാട്; വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്റെ മയ്യത്ത് നിസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ

ഒഞ്ചിയം: വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദി(6)ന്റെ അപ്രതീക്ഷിത മരണം ഉള്‍ക്കൊള്ളാനാവാതെ നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും. ശേഷം 2.30 ഓടെ ഓര്‍ക്കാട്ടേരി ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും. കടുത്ത പനിയെതുടര്‍ന്ന് വടകര സി.എം

കാർത്തികപ്പള്ളി മീത്തലെ പീടികയിൽ എം.പി ശങ്കരൻ അന്തരിച്ചു

ഏറാമല: കാർത്തികപ്പള്ളി മീത്തലെ പീടികയിൽ എം.പി ശങ്കരൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ ചാത്തു. അമ്മ : പരേതയായ കല്യാണി. ഭാര്യ: ശോഭ. മക്കൾ: രമ്യ, അരുൺ. മരുമക്കൾ: അജയൻ, ഭവ്യ. സഹോദരങ്ങൾ: നാരായണി, എം.പി ബാലൻ, എം.പി കുഞ്ഞിരാമൻ, എം.പി ദാമോദരൻ, ചന്ദ്രി.