മുസ്ലീം ലീഗ് പഞ്ചായത്ത് സമ്മേളനം; അഴിയൂരില്‍ യുവജന സംഗമം


അഴിയൂര്‍: മുസ്ലീം ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു. നയീം നിസാര്‍ നഗറില്‍ നടന്ന സംഗമം മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം.സി വടകര ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ ടി സി എച്ച് അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.എ റഹീം, മുസ്ലിം ലീഗ് വടകര മണ്ഡലം സെക്രട്ടറി പ്രൊഫസര്‍ മഹമ്മൂദ് പാമ്പള്ളി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍പി.പി, നവാസ് ചാപ്പയില്‍, പി.കെ കാസിം, രണ്ടാം വാര്‍ഡ് മെമ്പര്‍ സാജിദ് എന്‍, ഫൈസല്‍ ടി.കെ, ജബ്ബാര്‍ നെല്ലോളി, നൗഫല്‍ മുക്കാളി, അര്‍ഷാദ് നെല്ലോളി, എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി തുടങ്ങിയവര്‍ സംസാരിച്ചു.

സമീര്‍ കൂടാളി, റാജിസ് അസ്യ റോഡ്, റഹീസ് പാലക്കൂല്‍, സഫീര്‍ പുല്ലമ്പി, നസീര്‍ നെച്ചു, റാജിസ് ആര്‍.പി, സമദ് മര്‍ഹബ, മുനാസര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാനിസ് മൂസ സ്വാഗതവും പഞ്ചായത്ത് ട്രഷറര്‍ സുനീര്‍ ചോമ്പാല നന്ദിയും പറഞ്ഞു.