ആറുവയസ്സുകാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നാട്; വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്റെ മയ്യത്ത് നിസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ


ഒഞ്ചിയം: വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദി(6)ന്റെ അപ്രതീക്ഷിത മരണം ഉള്‍ക്കൊള്ളാനാവാതെ നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും. ശേഷം 2.30 ഓടെ ഓര്‍ക്കാട്ടേരി ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും.

കടുത്ത പനിയെതുടര്‍ന്ന് വടകര സി.എം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഹൈദിനെ പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പാര്‍ക്കോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകനാണ് മുഹമ്മദ് ഹൈദിന്‍. ഓര്‍ക്കട്ടേരി എം.എം സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു.

മുഹമ്മദ് ഹൈദിന്‍ മരണത്തില്‍ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

[ mid3]