Tag: death follow up

Total 22 Posts

മരണത്തിനു കീഴടങ്ങിയത് സഹോദരന് കരള്‍ പകുത്തുനല്‍കിയതിനു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ; പയ്യോളി അട്ടക്കുണ്ട് സ്വദേശി നസ്‌റുദ്ദീന്റെ അകാല വിയോഗത്തില്‍ വേദനയോടെ നാട്

പയ്യോളി: അട്ടക്കുണ്ട് മുച്ചിരാം കടവത്ത് നസ്‌റുദ്ദീ (32)ന്റെ അകാല വിയോഗത്തിന്റെ നൊമ്പരത്തിലാണ് പ്രദേശവാസികള്‍. കരള്‍രോഗം ബാധിച്ച മൂത്ത സഹോദരന്റെ ജീവന്‍ നിലനിര്‍ത്താന്‍  കരള്‍ പകുത്തുനല്‍കിയ യുവാവ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരന്‍ നൗഷലിന് കരള്‍ നല്‍കിയശേഷം രോഗബാധിതനായ നസ്‌റുദ്ദീനും പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. എന്നാല്‍, ഇതുകൊണ്ടും നസ്‌റുദ്ദീന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിഷ്ണുവിനും നവജിത്തിനും കണ്ണീരില്‍കുതിര്‍ന്ന അന്ത്യാഞ്ജലിയേകി വളയം ഗ്രാമം; അവസാനനോക്ക് കാണാന്‍ എത്തിയത് ആയിരങ്ങള്‍

വളയം: വളയത്ത് വീട് നിര്‍മാണ പ്രവൃത്തിക്കിടെ മരണപ്പെട്ട ഉറ്റ സുഹൃത്തുക്കള്‍ക്ക് നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന അന്ത്യാഞ്ജലി. വരയാല്‍ ആലിച്ചേരികണ്ടി വിഷ്ണു (29), മാരാംകണ്ടിയില്‍ കൊമ്മോട്ടുപൊയില്‍ നവജിത്ത് (35) എന്നിവരാണ് ബുധനാഴ്ച്ച വളയത്ത് വീട് നിര്‍മാണ പ്രവൃത്തിക്കിടെ സണ്‍ഷെയ്ഡിന്റെ സ്സാബ് തകര്‍ന്ന് വീണ് മരണപ്പെട്ടത്. ജീവിത യാത്രയില്‍ ഒരുമിച്ച് സൗഹൃദം പങ്കിട്ട ഇരുവരും അവസാന യാത്രയിലും ഒരുമിച്ചു. വളയം

ആ നിഷ്‌കളങ്കമായ പുഞ്ചിരി ഇനി ഓര്‍മ്മ; വടകരയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ട രണ്ടുവയസുകാരി ഇവയ്ക്ക് കണ്ണീരോടെ വിടയേകി നാട്

വടകര: ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരണപ്പെട്ട വടകര സ്വദേശിനി ഇവ (2)യ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടയേകി നാട്. ആ നിഷ്‌കളങ്കമായ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് മൂന്നരയോടെ സംസ്‌കരിച്ചു. ഛര്‍ദിയെത്തുടര്‍ന്ന് കുഴഞ്ഞു വീണ ഇവയെ

ആറുവയസ്സുകാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നാട്; വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്റെ മയ്യത്ത് നിസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ

ഒഞ്ചിയം: വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദി(6)ന്റെ അപ്രതീക്ഷിത മരണം ഉള്‍ക്കൊള്ളാനാവാതെ നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അവിടെ പൊതു ദര്‍ശനത്തിനു വെയ്ക്കും. ശേഷം 2.30 ഓടെ ഓര്‍ക്കാട്ടേരി ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരം നടക്കും. കടുത്ത പനിയെതുടര്‍ന്ന് വടകര സി.എം

അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ വിറങ്ങലിച്ച് നാട്; തിരുവള്ളൂരിൽ മരണപ്പെട്ട അഖിലയ്ക്കും മക്കള്‍ക്കും വിടനല്‍കി

നരിപ്പറ്റ: കഴിഞ്ഞദിവസം തിരുവള്ളൂരിലെ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അനന്തലക്ഷ്മി(അഖില)യുടെയും രണ്ടു മക്കളുടെയും മൃതശരീരത്തിന് മുന്നില്‍ വിറങ്ങലിച്ച് തിനൂര്‍ ഗ്രാമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. അഖിലയുടെ ഭര്‍ത്താവ് നിധീഷ് നമ്പൂതിരിയുടെ തറവാട്ടുവീടായ കല്ലമ്പള്ളി ഇല്ലത്താണ് മൃതദേഹങ്ങള്‍ എത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം അഖിലയുടെയും മക്കളുടെയും ചിതയ്ക്ക് വിറയാര്‍ന്ന കൈകളോടെ

‘അടുത്ത ജന്മത്തിലും ഒന്നിച്ചു ജീവിക്കാം’, കിണറ്റിന്‍ കരയില്‍ നിന്നും അഖിലയുടെ മരണക്കുറിപ്പ് കണ്ടെടുത്തു; തിരുവള്ളൂരില്‍ മരണപ്പെട്ട അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവള്ളൂര്‍: തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിനുസമീപം ഞായറാഴ്ച്ച വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-32)യുടെയും മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരുടെയും സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങള്‍ വൈകുന്നേരത്തടെ വീട്ടിലെത്തിക്കും എന്നാണ് വിവരം. അതേസമയം ഇവര്‍ മരണപ്പെട്ട കിണറ്റിനു സമീപത്തു

കുട്ടികളെ ദേഹത്ത് കെട്ടിയ ശേഷം അമ്മ കിണറ്റിലേക്ക് ചാടി എന്ന് സൂചന; തിരുവള്ളൂരില്‍ അമ്മയുടെയും രണ്ടു മക്കളുടെയും മരണത്തിന്റെ ഞെട്ടല്‍ മാറാതെ നാട്

തിരുവള്ളൂര്‍: നാടിനെ നടുക്കിയ മൂന്ന് മരണങ്ങളുടെ ഞെട്ടല്‍ മാറാതെ തിരുവള്ളൂര്‍. ആറുമാസവും ആറുവയസ്സും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുടെയും അഖിലയുടെയും മരണം വളരെയധികം ദുഖത്തോടെയാണ് നാടറിഞ്ഞത്. തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിനു സമീപം കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച  ഉച്ചയോടെയാണ് സംഭവം. വീടിനു

പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് നാളെ അവധി

പാലേരി: വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച്ച അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മുതുവണ്ണാച്ച കപ്പുറത്ത് മിന്‍ഹാ ഫാത്തിമയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് അവധി. മിന്‍ഹായിടെ മരണത്തില്‍ അനുശോചിച്ച് നാളെ രാവിലെ 10 മണിയ്ക്ക് സ്‌കൂളില്‍ യോഗം ചേരുമെന്നും ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ളും രക്ഷിതാക്കള്‍ളും എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും ശാരീരിക

ഖത്തറില്‍ മരണപ്പെട്ട ഏറാമല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഏറാമല: ഖത്തറില്‍ വെച്ച് ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരണപ്പെട്ട ഏറാമല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി. ഏറാമല മേലത്ത് അബ്ദുല്‍ സലാം (67) മിന്റെ മൃതദേഹമാണ് വ്യാഴാഴ്ച്ച നാട്ടിലെത്തിച്ചത്. പുലര്‍ച്ചെ 5.30 ഓടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം 7.30 ഓടെ കബറടക്കുകയായിരുന്നു. മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധിപേര്‍

ബഹ്‌റൈനില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച തൂണേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

തൂണേരി: ബദറൈനില്‍വെച്ച് മരണമടഞ്ഞ തൂണേരി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. തൂണേരി തടത്തില്‍ താമസിക്കുന്ന കോട്ടേമ്പ്രത്തെ കുന്നുമ്മല്‍ മനോജ് (45) ആണ് ബഹറൈനില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ മരിച്ചത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശനിയായഴ്ച്ച പുലര്‍ച്ചെയോടെ എത്തിച്ച മൃതദേഹം രാവിലെ 10.30 ഓടെ വീട്ടിലെത്തിക്കുകയും അവിടെ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. സോപാനം വാദ്യകലാ