ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണു; വടകരയില്‍ രണ്ടുവയസുകാരി മരിച്ചു


വടകര: ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ വടകര സ്വദേശിനിയായ രണ്ട് വയസ്സുകാരി മരിച്ചു.  കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം.

ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.