ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു; കണ്ണൂര്‍ സ്വദേശിനി മക്കയിൽ മരിച്ചു


ദോഹ: ഉംറയ്ക്കായി മക്കയില്‍ പോയ കണ്ണൂര്‍ സ്വദേശിനി മക്കയില്‍ അന്തരിച്ചു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് മരിച്ചത്. ഖത്തറില്‍ നിന്നും ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വ്വഹിക്കാനായി പോയതായിരുന്നു.

ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.

ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ ശേഷം ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര. ഉപ്പ: അബ്ദു റഹ്‌മാന്‍, അമ്മ: കുഞ്ഞാമിന. മക്കൾ: റഹ്മത്ത് (ആറ് വയസ്‌), മുഹമ്മദ് (അഞ്ച് വയസ്‌​). മയ്യിത്ത്​ തന്നെ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.